തിരുവനന്തപുരം: എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റിനെതിരെ (ഇ.ഡി) അന്വേഷണത്തിനായി സംസ്ഥാന സർക്കാർ നിയോഗിച്ച കമീഷന്റെ പ്രവർത്തനത്തിന് കോടതിയുടെ സ്റ്റേ നിലനിൽക്കെ, വീണ്ടും കാലാവധി നീട്ടി നൽകി. ജസ്റ്റിസ് വി.കെ. മോഹനൻ കമീഷന്റെ കാലാവധിയാണ് മന്ത്രിസഭ ആറുമാസത്തേക്ക് കൂടി ദീർഘിപ്പിച്ചത്.
നയതന്ത്ര സ്വർണക്കടത്ത് കേസിൽ ഇ.ഡി ഉൾപ്പെടെ കേന്ദ്ര അന്വേഷണ ഏജൻസികൾ വഴിവിട്ട അന്വേഷണം നടത്തുന്നെന്ന് ചൂണ്ടിക്കാട്ടിയാണ് സർക്കാർ കമീഷനെ നിയോഗിച്ചത്.
കമീഷനെ നിയമിച്ചുള്ള അന്വേഷണത്തിനെതിരെ ഇ.ഡി ഹൈകോടതിയിൽ നിന്ന് സ്റ്റേ നേടിയിരുന്നു. പിന്നീട്, സർക്കാർ ഡിവിഷൻ ബെഞ്ചിനെ സമീപിച്ച് സ്റ്റേ നീക്കിയിരുന്നു. ഇതിനെതിരെ സുപ്രീംകോടതിയെ സമീപിച്ച് ഇ.ഡി സ്റ്റേ സമ്പാദിക്കുകയും ചെയ്തു.
സ്റ്റേ നിലനിൽക്കെയാണ് കമീഷന് കാലാവധി വീണ്ടും നീട്ടിനൽകിയത്. സ്വർണക്കടത്തുകേസിൽ എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് (ഇ.ഡി), കസ്റ്റംസ് എന്നിവയുടെ അന്വേഷണത്തിൽ മുഖ്യമന്ത്രിയെ പ്രതിചേർക്കാൻ ശ്രമമുണ്ടായെന്ന സ്വർണക്കടത്ത് കേസ് പ്രതി സ്വപ്നാ സുരേഷിന്റെ ശബ്ദരേഖ പുറത്തുവന്നിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.