Posted On
date_range Updated On
date_range വാണിജ്യ പാചകവാതക വില 30 രൂപ കുറച്ചു; രണ്ട് മാസത്തിനിടെ കൂട്ടിയത് 40 രൂപ
ന്യൂഡൽഹി: വാണിജ്യാവശ്യത്തിനുള്ള 19 കിലോ പാചകവാതക സിലിണ്ടറിന്‍റെ വില 30.5 രൂപ കുറച്ചു. രണ്ട് മാസത്തിനിടെ രണ്ട് തവണയായി 40 രൂപ വർധിപ്പിച്ചതിന് ശേഷമാണ് തെരഞ്ഞെടുപ്പ് അടുത്ത വേളയിൽ 30.5 രൂപ കുറച്ചിരിക്കുന്നത്. അതേസമയം, വീടുകളിൽ ഉപയോഗിക്കുന്നതിനുള്ള 14.2 കിലോയുടെ സിലിണ്ടറിന് വില കുറച്ചിട്ടില്ല.
ഫെബ്രുവരിയിൽ വാണിജ്യാവശ്യത്തിനുള്ള പാചകവാതക സിലിണ്ടറിന് 15 രൂപയും മാർച്ചിൽ 25 രൂപയും വർധിപ്പിച്ചിരുന്നു.
ഡല്‍ഹിയില്‍ 1764.50 രൂപയും കൊച്ചിയില്‍ 1775 രൂപയാണ് 19 കിലോഗ്രാം വാണിജ്യ സിലിണ്ടറിന്‍റെ പുതുക്കിയ വില. അഞ്ച് കിലോ സിലിണ്ടറിന്‍റെ വില ഏഴ് രൂപ അമ്പത് പൈസ കുറച്ചിട്ടുണ്ട്. പുതുക്കിയ വില ഇന്ന് പ്രാബല്യത്തിൽ വന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.