മരിച്ച പ്രതിഷ് ഷെട്ടി

സ്കൂൾ ബസ് ബൈക്കിൽ ഇടിച്ച് കോളജ് വിദ്യാർഥികൾ മരിച്ചു

മഞ്ചേശ്വരം: സ്കൂൾ ബസ് ബൈക്കിൽ ഇടിച്ച് രണ്ടുപേർ മരിച്ചു. മിയപദവ് സ്വദേശികളും മംഗളൂരു ശ്രീദേവി കോളജിലെ വിദ്യാർത്ഥികളുമായ അബി ബെജ്ജങ്കല (18), പ്രതിഷ് ഷെട്ടി (19) എന്നിവരാണ് മരിച്ചത്. കൂടെയുണ്ടായിരുന്ന മറ്റൊരു വിദ്യാർത്ഥി നമിത്ത് ഷെട്ടി കുളൂരിനെ (29) ഗുരുതര പരിക്കുകളോടെ മംഗളൂരിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

വെള്ളിയാഴ്ച രാവിലെ 7.30 ഓടെയാണ് അപകടം നടന്നത്. ഉപ്പള പത്വാടി ഭാഗത്ത് നിന്നും വരികയായിരുന്ന സ്‌കൂൾ ബസും, മിയപദവ് ഭാഗത്ത് നിന്നും ഹൊസങ്കടി ഭാഗത്തേക്ക് പോവുകയായിരുന്ന വിദ്യാർഥികൾ സഞ്ചരിച്ച ബൈക്കും ബളിയൂർ എന്ന സ്ഥലത്ത് വെച്ചാണ് കൂട്ടിയിടിച്ചത്. ഉപ്പളയിലെ സ്വകാര്യ ഇംഗ്ലീഷ് മീഡിയം സ്കൂളിലെ കുട്ടികളുമായി പോവുകയായിരുന്ന ബസ്സാണ് ബൈക്കിൽ ഇടിച്ചത്.

Tags:    
News Summary - College student dies after school bus hits scooter

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.