കോളജിലെ റാഗിങ്: ഒരു വിദ്യാർഥി അറസ്റ്റിൽ; ആറു വിദ്യാര്‍ഥികൾക്ക് സസ്പെൻഷൻ

മണ്ണാര്‍ക്കാട്: എം.ഇ.എസ് കല്ലടി കോളജിലെ റാഗിങ് കേസിൽ അവസാനവര്‍ഷ ബി.എ അറബിക് ആൻഡ് ഇസ്ലാമിക് ഹിസ്റ്ററി വിദ്യാര്‍ഥി ടി. മുഹമ്മദ് ഹാഷിറിനെ മണ്ണാർക്കാട് പൊലീസ് അറസ്റ്റ് ചെയ്തു. ഇയാളെ മണ്ണാർക്കാട് ജുഡീഷ്യൽ ഫസ്റ്റ് ക്ലാസ് മജിസ്ട്രേറ്റ് കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.

ബി.എ രണ്ടാം വര്‍ഷ വിദ്യാര്‍ഥി അലനല്ലൂര്‍ പട്ടാണിത്തൊടി അബ്ദുൽ സലാമിന്‍റെ മകന്‍ സഫ്വാനെയാണ് (19) സീനിയര്‍ വിദ്യാര്‍ഥികള്‍ സംഘം ചേര്‍ന്ന് ആക്രമിച്ചത്. സഫ്വാൻ ചികിത്സയിലാണ്.

സംഭവവുമായി ബന്ധപ്പെട്ട് ആറു വിദ്യാര്‍ഥികളെ സസ്പെൻഡ് ചെയ്തു. അവസാന വര്‍ഷ വിദ്യാര്‍ഥികളായ ടി. മുഹമ്മദ് ഹാഷിര്‍, അന്‍സില്‍ പടിഞ്ഞാറെപള്ള, കെ.പി. വിനയചന്ദ്രന്‍, കെ. മുഹമ്മദ് ഷെബിന്‍, വി. അര്‍ജുന്‍, പി.ടി. ഷിബില്‍ ഹംസ എന്നിവരെയാണ് സസ്പെൻഡ് ചെയ്തത്. ഇനിയൊരു അറിയിപ്പ് ഉണ്ടാവുന്നതു വരെ കാമ്പസില്‍ പ്രവേശിക്കരുതെന്ന് പ്രിന്‍സിപ്പലിന്‍റെ ഉത്തരവില്‍ പറയുന്നു.

Tags:    
News Summary - College ragging: one students arrested, Suspension for six

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.