Posted On
date_range Updated On
date_range സീറ്റ് മാറ്റിയതിനാൽ ജീവൻ തിരിച്ചു കിട്ടി; അപകടത്തിെൻറ ഞെട്ടലിൽ ആൻ മേരി
കോയമ്പത്തൂർ: ദൈവകൃപയും ഭാഗ്യവും കൊണ്ട് മാത്രമാണ് അപകടത്തിൽ നിന്ന് താൻ രക്ഷപ്പെട്ടതെന്ന് കോയമ്പത്തൂ രിൽ അപകടത്തിൽപ്പെട്ട കെ.എസ്.ആർ.ടി.സി വോൾവോ ബസിലെ യാത്രക്കാരി ആൻ മേരി. അപകടത്തിൽ നിസ്സാര പരിക്കുകളുമായി ആൻമേരിയെ കോലഞ്ചേരി എം.ഒ.എസ്.സി മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്.
ഡ്രൈവർ സീറ്റിന് തൊട്ടുപുറകിൽ ആണ് ആദ്യം ഇരുന്നതെങ്കിലും പിന്നീട് കണ്ടക്ടർ ആൻമേരിയെ ഇടത് വശത്തേക്ക് മാറ്റി ഇരുത്തുകയായിരുന്നു. ഇതിനാലാണ് താൻ അപകടത്തിൽ നിന്നും രക്ഷപെട്ടതെന്ന് ആൻമേരി പറഞ്ഞു.
കോലഞ്ചേരി തിരുവാണിയൂർ സ്വദേശിയായ ആൻമേരിക്ക് അപകടത്തിൽ നടുവിന് ചെറിയ പരിക്കുണ്ട്. തുംഗൂർ ഡെൻറൽ കോളജിൽ ഹൗസ് സർജൻസി ചെയ്യുകയാണ് ആൻ മേരി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.