കീഴ്ച്ചറയിലെ വീടിന്റെ റാക്കിൽ കയറിക്കൂടിയ മൂർഖൻ
Posted On
date_range Updated On
date_range വീട്ടിലെ റാക്കിൽ മൂർഖൻ; ഒടുവിൽ വലയിൽ
പരപ്പനങ്ങാടി: ചെട്ടിപ്പടി കീഴ്ചിറയിൽ വീട്ടുമുറിയിലെ റാക്കിൽ കയറിയ മൂർഖൻ പിടിയിലായി. മതിലഞ്ചേരി പ്രകാശന്‍റെ വീട്ടിൽനിന്നാണ് മൂർഖനെ പിടികൂടിയത്.
ചൊവ്വാഴ്ച ഉച്ചക്ക് മൂന്നരയോടെയാണ് പാമ്പ് കയറിക്കൂടിയതായി ശ്രദ്ധയിൽപ്പെട്ടത്. പൂച്ച പ്രസവിച്ചു കിടന്നിരുന്ന റാക്കിൽനിന്നും പൂച്ചയുടെയും പാമ്പിന്‍റെയും ശബ്ദം വേറിട്ട് കേട്ടതോടെ വീട്ടുകാർ പരിഭ്രാന്തരായി.
രാത്രി ഏഴരയോടെ കാക്കഞ്ചേരി 11-ാം മൈലിൽനിന്നും ജാഫർ എന്നായൾ എത്തി മൂർഖനെ ശ്രമകരമായി പിടികൂടുകയായിരുന്നു. പൂച്ചക്കുഞ്ഞുങ്ങളെ റാക്കിൽ ചത്ത നിലയിൽ കണ്ടെത്തി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.