കൊച്ചി: മാസപ്പടി കേസിൽ ഇ.ഡി നടപടികൾ വേഗത്തിലായതോടെ അന്വേഷണത്തിൽ സ്റ്റേ ആവശ്യപ്പെട്ട് സി.എം.ആർ.എൽ ഹൈക്കോടതിയെ സമീപിച്ചു. പ്രഥമ ദൃഷ്ട്യാ കേസ് നിലനിൽക്കുമെന്നും അന്വേഷണം തുടരാമെന്നുമുള്ള സിംഗിൾ ബെഞ്ച് ഉത്തരവിനെതിരെയാണ് സീനിയർ മാനേജർ എൻ.സി ചന്ദ്ര ശേഖരൻ ചീഫ് ഫിനാൻസ് ഓഫിസർ സുരേഷ് കുമാർ അടക്കമുള്ളവർ അപ്പീൽ നൽകിയത്. സുപ്രീം കോടതിയിലെ ഏറ്റവും മുതിർന്ന അഭിഭാഷകരെയാണ് സി.എം.ആർ.എൽ തങ്ങൾക്ക് വേണ്ടി കോടതിയിലെത്തിക്കുന്നത്. അപ്പീലിനെ ശക്തമായി എതിർക്കാനാണ് ഇ.ഡി നീക്കം.
അതേസമയം, കഴിഞ്ഞ ദിവസം നടന്ന റെയ്ഡുകളിൽ സി.എം.ആർ.എൽ-എക്സാലോജിക് ഇടപാടുകളുമായി ബന്ധപ്പെട്ട് നിർണായക തെളിവ് ലഭിച്ചെന്ന് ഇ.ഡി അറിയിച്ചു. വീണാ വിജയനെ ചോദ്യം ചെയ്യലിനായി വിളിച്ചുവരുത്തുമെന്ന് ഇ.ഡി പറഞ്ഞു. തെളിവുകളുടെ പരിശോധന കഴിഞ്ഞാൽ കള്ളപ്പണ നിരോധന നിയമപ്രകാരം രണ്ടാം ഘട്ട നടപടികളിലേക്ക് ഇ.ഡി കടക്കും. ഡയറക്ടറേറ്റിന്‍റെ അനുമതി വാങ്ങിയ ശേഷം രണ്ടാം ഘട്ട ചോദ്യം ചെയ്യലിലേക്കും ആവശ്യമെങ്കിൽ അറസ്റ്റിലേക്കും ഇ.ഡി കടക്കും.
സി.എം.ആർ.എൽ എം.ഡി കർത്തയുടെ കൈപ്പടയിലെഴുതിയ ഡയറിയിലെ മറ്റ് പേരുകളിൽ ഇ.ഡി അന്വേഷണം തുടങ്ങിയിട്ടുണ്ട്. കുറ്റ കൃത്യത്തിലൂടെ നേടിയ പണമാണ് കമ്പനി സംഭാവനയായി നൽകിയതെന്നാണ് ഇ.ഡി പറയുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.