ചികിത്സക്കു ശേഷം മുഖ്യമന്ത്രി അമേരിക്കയിൽ നിന്ന് മടങ്ങിയെത്തി

തിരുവനന്തപുരം: മൂന്നാഴ്​ച നീണ്ട അമേരിക്കയിലെ ചികിത്സക്കു ശേഷം മുഖ്യമന്ത്രി പിണറായി വിജയൻ തലസ്ഥാനത്ത്​ മടങ്ങിയെത്തി. പുലർ​ച്ച 3.20നുള്ള വിമാനത്തിലെത്തിയ അദ്ദേഹം അവിടെനിന്ന്​ ഒൗദ്യോഗിക വസതിയായ ക്ലിഫ്​ ഹൗസിലേക്ക്​ പോവുകയായിരുന്നു. മുഖ്യമന്ത്രി 24ന്​ എത്തുമെന്നാണ്​ മന്ത്രി ഇ.പി. ജയരാജൻ മാധ്യമങ്ങളെ അറിയിച്ചതെങ്കിലും ഒരു ദിവസം മ​ു​േമ്പ അദ്ദേഹം തിരിച്ചെത്തി. സെപ്​റ്റംബർ രണ്ടിന്​ അമേരിക്കയിലേക്ക്​ പോയ അദ്ദേഹത്തി​​​െൻറ ചികിത്സ മിനിസോടയിലെ റോചെസ്​റ്ററിൽ പ്രവർത്തിക്കുന്ന മയോക്ലിനിക്കിലായിരുന്നു. ഭാര്യ കമലയും ഒപ്പമുണ്ടായിരുന്നു.

ആഗസ്​റ്റ്​ 19നാണ്​ ആദ്യം പോകാൻ തീരുമനിച്ചിരുന്ന​െതങ്കിലും പ്രളയത്തെ തുടർന്ന്​ യാത്ര നീട്ടുകയായിരുന്നു. പുലർച്ചയിൽ എത്തിയ മുഖ്യമന്ത്രി രാവി​െല 10.15 ഒാടെ സെക്ര​േട്ടറിയറ്റിലെ ഒാഫിസിലെത്തി. മാധ്യമപ്രവർത്തകർ കാത്തുനി​െന്നങ്കിലും കൈവീശി കാണിച്ച ശേഷം അദ്ദേഹം ഒാഫിസിലേക്ക്​ പോവുകയായിരുന്നു. ഞായറാഴ്​ച ഒാഫിസിലെത്തിവരിൽനിന്ന്​ ദുരിതാശ്വാസനിധിയിലേക്കുള്ള സംഭാവന മുഖ്യമന്ത്രി ഏറ്റുവാങ്ങി. മുഖ്യമ​ന്ത്രിയ​ുടെ ചികിത്സ സംബന്ധിച്ച്​ ഒൗദ്യോഗിക വിശദീകരണം ഉണ്ടായിട്ടില്ല. ആശുപത്രിയിൽനിന്ന്​ ഡിസ്​ചാർജ്​ ചെയ്​ത ശേഷം അമരിക്കയിലെ മലയാളി സംഘടനകളുടെ യോഗത്തെയും മുഖ്യമന്ത്രി അഭി​സംബോധന ചെയ്​തിരുന്നു. പ്രളയ​ക്കെടുതികൾ പഠിക്കാൻ സംസ്ഥാനത്തെത്തിയ കേന്ദ്ര സംഘവുമായി തിങ്കളാഴ്ച മുഖ്യമന്ത്രി ചർച്ച നടത്തും.

കേരളത്തി​​​െൻറ പുനർനിർമാണത്തിന്​ കൂടുതൽ സഹായം തേടി മുഖ്യമന്ത്രി പിണറായി വിജയൻ പ്രധാനമന്ത്രിയുമായി കൂടിക്കാഴ്​ച നടത്തും. ചൊവ്വാഴ്​ച വൈകീട്ട്​ അഞ്ചരക്കാണ്​ കൂടിക്കാഴ്​ചക്ക്​ പ്രധാനമന്ത്രി സമയം നൽകിയിരിക്കുന്നത്​. ആഭ്യന്തരമന്ത്രി രാജ്​നാഥ്​ സിങ്ങിനെയും മുഖ്യമന്ത്രി കാണും. തിങ്കളാഴ്​ച വൈകീട്ട്​ ഡൽഹിക്ക്​ പോകുന്ന മുഖ്യമന്ത്രി സി.പി.എം പോളിറ്റ്​ ബ്യൂറോ യോഗത്തിൽ കൂടി പ​െങ്കടുത്ത ശേഷമാകും മടങ്ങുക.
26നാണ്​ ഇൗ ആഴ്​ചത്തെ മന്ത്രിസഭ യോഗം തീരുമാനിച്ചിരിക്കുന്നത്​. മുഖ്യമ​ന്ത്രി അമേരിക്കയി​േലക്ക്​ പോയപ്പോൾ ചുമതല ആർക്കും കൈമാറിയിരുന്നില്ല. ഇൗ കാലയളവിൽ ഒരു മന്ത്രിസഭ യോഗം മാത്രമാണ്​​ നടന്നത്​. സംസ്ഥാനത്ത്​ ഭരണപ്രതിസന്ധിയാണെന്ന്​ പ്രതിപക്ഷം ആരോപിച്ചിരുന്നു.

Tags:    
News Summary - CM Return From America - Kerala News

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.