Posted On
date_range Updated On
date_range വിമാനനിരക്കിൽ കേന്ദ്ര ഇടപെടൽ തേടി മുഖ്യമന്ത്രി; വ്യോമയാന മന്ത്രിക്ക് കത്തയച്ചു
തിരുവനന്തപുരം: കേരളത്തിലേക്കുള്ള വിമാനനിരക്കുകൾ കുതിച്ചുയരുന്ന സാഹചര്യത്തിൽ അടിയന്തര ഇടപെടൽ ആവശ്യപ്പെട്ട് മുഖ്യമന്ത്രി പിണറായി വിജയൻ കേന്ദ്ര വ്യോമയാന മന്ത്രി ജ്യോതിരാദിത്യ സിന്ധ്യക്ക് കത്തയച്ചു.
ഓണം സീസൺ പ്രവാസികൾ ധാരാളമായി കേരളത്തിലേക്ക് വരുന്ന സമയമാണ്. ആഘോഷങ്ങൾക്ക് നാട്ടിലെത്താനാഗ്രഹിക്കുന്ന പ്രവാസികൾക്കും മറ്റ് സംസ്ഥാനങ്ങളിലെ മലയാളികൾക്കും കനത്ത ആഘാതമാണ് ഈ വർധന. കുതിച്ചുയരുന്ന നിരക്ക് കാരണം പലരും യാത്രകൾ മാറ്റിവെക്കുകയാണ്. ആവശ്യമെങ്കിൽ ആഗസ്റ്റ് 15 മുതൽ സെപ്റ്റംബർ 15 വരെ യു.എ.ഇയിൽനിന്ന് ചാർട്ടേഡ് ഫ്ലൈറ്റ് ഏർപ്പെടുത്തണമെന്നും മുഖ്യമന്ത്രി അഭ്യർഥിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.