കൊല്ലം: സിറ്റി പൊലീസ് സംഘടിപ്പിച്ച ചടങ്ങിൽ പൊലീസിന് കർശന താക്കീത് നൽകാൻ മുഖ്യമന്ത്രിയെ പ്രേരിപ്പിച്ചത് കഴിഞ്ഞദിവസം ഡി.വൈ.എഫ്.െഎ നേതാവിനെ പൊലീസ് അകാരണമായി മർദിെച്ചന്ന പരാതി. സി.പി.എം ജില്ല സമ്മേളനത്തിൽ ആഭ്യന്തരവകുപ്പിനെതിരെ വിമർശനമുയർന്ന സാഹചര്യം നിലനിൽക്കെയാണ് ഡി.വൈ.എഫ്.െഎ കിളികൊല്ലൂർ വിേല്ലജ് സെക്രട്ടറി നന്ദുവിനെ ഇൗസ്റ്റ് പൊലീസ് മർദിച്ചത്. ഒാവർടേക്ക് ചെയ്യുന്നതിനിടെ പിങ്ക് പൊലീസിെൻറ വാഹനത്തിൽ നന്ദുവിെൻറ ബൈക്ക് തട്ടിയതിനെത്തുടർന്ന് കസ്റ്റഡിയിലെടുത്ത് സ്റ്റേഷനിൽ കൊണ്ടുേപായി മർദിക്കുകയായിരുന്നു. നന്ദു ജില്ല ആശുപത്രിയിൽ ചികിത്സയിലാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.