പ്രധാനമന്ത്രിയോട് അധിക സഹായം ആവശ്യപ്പെട്ടു -മുഖ്യമന്ത്രി

ന്യൂഡൽഹി: പ്രധാനമന്ത്രി നരേന്ദ്ര മോദിയോട് കേരള പുനർനിർമാണത്തിന് അധിക സഹായം ആവശ്യപ്പെട്ടുവെന്ന് മുഖ്യമന്ത് രി പിണറായി വിജയൻ. പ്രധാനമന്ത്രിയുമായി കൂടിക്കാഴ്ച നടത്തിയ ശേഷം മാധ്യമങ്ങളോടാണ് മുഖ്യമന്ത്രി ഇക്കാര്യം പറഞ്ഞത്. 4796 കോടി അധിക സഹായം അനുവദിക്കണമെന്ന ആവശ്യമാണ് ഉന്നയിച്ചതെന്നും അദ്ദേഹം പറഞ്ഞു.

സംസ്ഥാനത്തെ നിലവിലെ സാഹചര്യം പ്രധാനമന്ത്രിയെ അറിയിച്ചു. നിർലോഭമായ സഹകരണം നൽകിയ കേന്ദ്ര ഏജൻസികൾക്ക് നന്ദിയും അറിയിച്ചു. വിദേശ സഹായം സ്വീകരിക്കുന്നതിനെ കുറിച്ചുള്ള വിഷയവും മോദിയുമായി ചർച്ച ചെയ്തു. വിദേശ മലയാളികളുടെ സഹായം തേടുന്നതിനോട് അദ്ദേഹത്തിനും യോജിപ്പാണ്. അധിക സഹായത്തിന്‍റെ കാര്യത്തിൽ പ്രതീക്ഷ കൈവിടേണ്ടതില്ലെന്നും പിണറായി പറഞ്ഞു.

ഒരു മാസത്തെ ശമ്പളം കേരളത്തി​​​​​​െൻറ പുനർനിർമാണത്തിന്​ നൽകാൻ സർക്കാർ ജീവനക്കാരെ നിർബന്ധിക്കില്ലെന്ന്​ മുഖ്യമന്ത്രി പിണറായി വിജയൻ. എന്നാൽ കേരളത്തെ സഹായിക്കേണ്ടത്​ ഒാരോരുത്തരുടെയും കടമയാണ്​. അത്​ അവർ ചെയ്​തില്ലെങ്കിൽ നാളെയൊരിക്കൽ മക്കൾ അവരോട്​ ചോദിക്കില്ലേയെന്നും മുഖ്യമന്ത്രി ചോദിച്ചു.

പ്ര​ധാ​ന​മ​ന്ത്രി​യു​മാ​യി ന​ട​ത്തി​യ ച​ർ​ച്ച​യി​ൽ മു​ഖ്യ​മ​ന്ത്രി മു​ന്നോ​ട്ടു​വെ​ച്ച പ്ര​ധാ​ന ആ​വ​​ശ്യ​ങ്ങ​ൾ:
● പു​ന​ർ​നി​ർ​മാ​ണ പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ​ക്ക്​ 4796 കോ​ടി രൂ​പ​യു​ടെ അ​ധി​ക​സ​ഹാ​യം ദേ​ശീ​യ ദു​രി​താ​ശ്വാ​സ നി​ധി​യി​ൽ​നി​ന്ന്​ അ​നു​വ​ദി​ക്ക​ണ​മെ​ന്ന നി​വേ​ദ​ന​ത്തി​ൽ അ​നു​കൂ​ല നി​ല​പാ​ട്. പു​ന​ർ​നി​ർ​മാ​ണ​ത്തി​ന്​ ക​ണ​ക്കാ​ക്കു​ന്ന 25,000 കോ​ടി രൂ​പ ക​ണ്ടെ​ത്തു​ന്ന​തി​ന്​ നി​ർ​ലോ​പ​മാ​യ കേ​ന്ദ്ര​സ​ഹാ​യം വേ​ണം.
● സം​സ്​​ഥാ​ന​ത്തെ മൊ​ത്ത ആ​ഭ്യ​ന്ത​ര ഉ​ൽ​പാ​ദ​ന​ത്തി​​​​െൻറ മൂ​ന്നു ശ​ത​മാ​നം വാ​യ്​​പ​യെ​ടു​ക്കാ​മെ​ന്ന വ്യ​വ​സ്​​ഥ കേ​ര​ള​ത്തി​ന്​ ഇ​ള​വു​ചെ​യ്​​ത്​ നാ​ല​ര ശ​ത​മാ​ന​മാ​ക്ക​ണം.16,000 കോ​ടി​യു​ടെ അ​ധി​ക​വാ​യ്​​പ ര​ണ്ടു വ​ർ​ഷം​കൊ​ണ്ട്​ ല​ഭ്യ​മാ​ക്കു​ന്ന​തി​ന്​ ധ​ന​മ​ന്ത്രാ​ല​യ​ത്തി​​​​െൻറ തീ​രു​മാ​നം വേ​ഗ​ത്തി​ലാ​ക്കാ​ൻ പ്ര​ധാ​ന​മ​ന്ത്രി ഇ​ട​പെ​ട​ണം.
● ഭ​വ​ന​ര​ഹി​ത​ർ​ക്ക്​ വീ​ടു​വെ​ച്ചു ന​ൽ​കാ​ൻ 2500 കോ​ടി വേ​ണ്ടി​വ​രു​മെ​ന്നി​രി​ക്കേ, കേ​ര​ള​ത്തി​നു​ള്ള കേ​ന്ദ്രാ​വി​ഷ്​​കൃ​ത പ​ദ്ധ​തി​ക​ളി​ൽ 10 ശ​ത​മാ​നം വ​ർ​ധ​ന വ​രു​ത്താ​ൻ ബ​ന്ധ​പ്പെ​ട്ട മ​ന്ത്രാ​ല​യ​ങ്ങ​ൾ​ക്ക്​ നി​ർ​ദേ​ശം ന​ൽ​ക​ണം. റോ​ഡ്​ പു​ന​ർ​നി​ർ​മാ​ണ​ത്തി​ന്​ കേ​ന്ദ്ര റോ​ഡ്​ ഫ​ണ്ടി​ൽ​നി​ന്ന്​ 3000 കോ​ടി അ​നു​വ​ദി​ക്ക​ണം.
● ദു​ര​ന്ത​ബാ​ധി​ത​ർ​ക്കു​ള്ള ധ​ന​സ​ഹാ​യ വ്യ​വ​സ്​​ഥ​ക​ളു​ടെ പ​രി​ധി​യി​ൽ വ​രാ​ത്ത വ്യാ​പാ​രി​ക​ളു​ടെ കാ​ര്യ​ത്തി​ൽ ഇ​ള​വ്​ അ​നു​വ​ദി​ച്ച്​ സ​ഹാ​യം ല​ഭ്യ​മാ​ക്ക​ണം.
● ലോ​ക​ബാ​ങ്ക്, ഏ​ഷ്യ​ൻ വി​ക​സ​ന ബാ​ങ്ക്, യു.​എ​ൻ.​ഡി.​പി തു​ട​ങ്ങി​യ അ​ന്താ​രാ​ഷ്​​ട്ര സ്​​ഥാ​പ​ന​ങ്ങ​ളി​ൽ​നി​ന്ന്​ ധ​ന​സ​ഹാ​യം സ്വീ​ക​രി​ക്കു​ന്ന​തി​ന്​ വാ​യ്​​പാ​പ​രി​ധി​യി​ൽ ഇ​ള​വു​ ന​ൽ​ക​ണം. 5000 കോ​ടി പ്ര​ത്യേ​ക ഗ്രാ​ൻ​റ്​ സ്വീ​ക​രി​ക്കാ​ൻ ന​ട​പ​ടി വേ​ണം. സ​മ്പ​ദ്​​ഘ​ട​ന പു​ന​രു​ജ്ജീ​വി​പ്പി​ക്കാ​നും ജീ​വ​നോ​പാ​ധി​ക​ൾ ന​ൽ​കാ​നും 5000 കോ​ടി​യു​ടെ ഗ്രാ​ൻ​റും അ​നു​വ​ദി​ക്ക​ണം.
പ്ര​ള​യ​ക്കെ​ടു​തി സം​ബ​ന്ധി​ച്ച വി​ശ​ദ​മാ​യ നി​വേ​ദ​നം അ​ടു​ത്ത​മാ​സം ആ​ദ്യം ധ​ന​മ​ന്ത്രാ​ല​യ​ത്തി​നു ന​ൽ​കു​മെ​ന്ന്​ മു​ഖ്യ​മ​ന്ത്രി വാ​ർ​ത്ത​സ​മ്മേ​ള​ന​ത്തി​ൽ അ​റി​യി​ച്ചു. കേ​ര​ളം സ​ന്ദ​ർ​ശി​ച്ച കേ​ന്ദ്ര​സം​ഘ​വും റി​പ്പോ​ർ​ട്ട്​ രൂ​പ​പ്പെ​ടു​ത്തി​വ​രു​ക​യാ​ണ്. ആ​വ​ശ്യ​മാ​യ സ​ഹാ​യം കേ​ന്ദ്ര​ത്തി​ൽ​നി​ന്ന്​ കി​ട്ടു​മെ​ന്നാ​ണ്​ പ്ര​തീ​ക്ഷ​യെ​ന്ന്​ മു​ഖ്യ​മ​ന്ത്രി വി​ശ​ദീ​ക​രി​ച്ചു. പ്ര​ധാ​ന​മ​ന്ത്രി​യു​ടെ ഒാ​ഫി​സു​മാ​യി ആ​വ​ശ്യ​മു​ള്ള ഘ​ട്ട​ങ്ങ​ളി​ൽ ബ​ന്ധ​പ്പെ​ടാ​ൻ ചീ​ഫ്​ സെ​ക്ര​ട്ട​റി​യോ​ട്​ പ്ര​ധാ​ന​മ​ന്ത്രി​ത​ന്നെ നി​ർ​ദേ​ശി​ച്ചി​ട്ടു​ണ്ടെ​ന്ന്​ പി​ണ​റാ​യി വി​ജ​യ​ൻ പ​റ​ഞ്ഞു.

Tags:    
News Summary - CM Pinarayi meets Modi-Kerala News

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.