ശിവശങ്കറിൻെറ ഫോൺ വിളികൾ പരിശോധിക്കും; ഇപ്പോൾ സസ്​പെൻഷനി​െല്ലന്ന്​ മുഖ്യമന്ത്രി

തിരുവനന്തപുരം: മുഖ്യമ​ന്ത്രിയുടെ മുൻ പ്രിൻസിപ്പൽ സെക്രട്ടറിയും ഐ.ടി സെക്രട്ടറിയുമായ ശിവശങ്കറുമായി സ്വർണക്കടത്ത്​ കേസിലെ പ്രതികൾ ഫോണിൽ സംസാരിച്ചതടക്കമുള്ള കാര്യങ്ങൾ ചീഫ്​ സെക്രട്ടറിയുടെ നേതൃത്വത്തിലുള്ള സമിതി അന്വേഷിക്കുമെന്ന്​ മുഖ്യമന്ത്രി പിണറായി വിജയൻ. സ്വർണക്കടത്ത്​ കേസിലെ പ്രതികളായ സ്വപ്​ന സ​ുരേഷും സരിത്തും ശിവശങ്കറുമായി നിരവധി തവണ സംസാരിച്ചതായി ഫോൺ രേഖകൾ പുറത്തു വന്നിരുന്നു. ഇതു സംബന്ധിച്ച്​ വാർത്താ സമ്മേളനത്തിൽ മാധ്യമപ്രവർത്തകരുടെ ചോദ്യങ്ങൾക്ക്​ മറുപടി പറയുകയായിരുന്നു അദ്ദേഹം. 

കാബിനറ്റ്​ സെക്രട്ടറി കൂടിയായ ചീഫ്​ സെക്രട്ടറി അന്വേഷിച്ചാൽ സത്യം പുറത്തു വരുമോ എന്ന ആശങ്ക മാധ്യമപ്രവർത്തകർ മുഖ്യമന്ത്രിയോട്​ ഉന്നയിച്ചു. ഇൻറലിജൻസ്​ വിഭാഗത്തിൻെറയടക്കം സേവനം ഉപയോഗപ്പെടുത്തിയാണ്​ ചീഫ്​ സെക്രട്ടറി അന്വേഷണ റിപ്പോർട്ട്​ തയാറാക്കു​ക​ എന്നായിരുന്നു മുഖ്യമന്ത്രിയുടെ പ്രതികരണം.

നിലവിൽ ശിവശങ്കറിനെ സസ്​പ​​െൻറ്​ ചെയ്യാനുള്ള വസ്​തുതകൾ പുറത്തു വന്നിട്ടില്ലെന്നും കൂടുതൽ കാര്യങ്ങൾ വ്യക്​തമാകുന്നതിന്​ അനുസരിച്ച്​ നടപടി എടുക്കുമെന്നും മുഖ്യമന്ത്രി പറഞ്ഞു. ഫോൺ വിളികളുടെ നിജസ്​ഥിതി പുറത്തുവരേണ്ടതുണ്ട്​. അത്തരം കാര്യങ്ങൾ കൂടി അ​േൻഷണ സമിതി പരിശോധിക്കുമെന്നും മുഖ്യമന്ത്രി പറഞ്ഞു. 

Latest Video: 
Full View
Tags:    
News Summary - cm comments on gold smuggling case

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.