പ്രവാസികൾക്ക്​ മടങ്ങിപ്പോകാൻ സൗകര്യമൊരുക്കണമെന്ന്​ കേന്ദ്രത്തോട്​ മുഖ്യമന്ത്രി

തിരുവനന്തപുരം: ആദ്യ ലോക്‌ഡൗൺ സമയത്ത് നാട്ടിലകപ്പെട്ടുപോയ പ്രവാസികൾക്ക്​ തിരിച്ചുപോകാൻ സൗകര്യങ്ങൾ ചെയ്യണമെന്നാവശ്യപ്പെട്ട് മുഖ്യമന്ത്രി പിണറായി വിജയൻ കേന്ദ്ര വ്യോമയാന മന്ത്രി ജ്യോതിരാദിത്യ സിന്ധ്യക്ക് കത്തയച്ചു.

വിമാന നിരക്ക് കുറയ്ക്കാൻ കേന്ദ്രം അടിയന്തര നടപടി എടുക്കണം. മഹാമാരിക്കാലത്ത് തൊഴിലില്ലാതെ ദുരിതമനുഭവിച്ചവരാണ് പ്രവാസികൾ.

വിമാന നിരക്ക് രണ്ടും മൂന്നും മടങ്ങ് കുത്തനെ കൂടിയ സാഹചര്യത്തിൽ ഇവരുടെ മടങ്ങിപ്പോക്കിന് കേന്ദ്ര ഇടപെടൽ അനിവാര്യമാണ്​. പ്രവാസികളുടെ സുരക്ഷിതമായ പുനരധിവാസം രാജ്യത്തി​െൻറ സമ്പദ്‌ഘടനയുടെ മുന്നോട്ടുപോക്കിന് അത്യന്താപേക്ഷിതമാണെന്നും കത്തിൽ പറഞ്ഞു. 

Tags:    
News Summary - CM asks Center to provide facilities for pravasis to return

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.