1 മുതൽ 9 വരെയുള്ള ക്ലാസ്: അധിക മാർഗരേഖ പുറത്തിറക്കും

തിരുവനന്തപുരം: സംസ്ഥാനത്തെ പൊതുവിദ്യാലയങ്ങളിൽ ഫെബ്രുവരി 14ന് ക്ലാസുകൾ ആരംഭിക്കുന്നതിന് മുന്നോടിയായി അധിക മാർഗരേഖ പ്രസിദ്ധീകരിക്കുമെന്ന് മന്ത്രി വി. ശിവൻകുട്ടി വാർത്താസമ്മേളനത്തിൽ പറഞ്ഞു. വിദ്യാലയങ്ങൾക്കുള്ള വിശദമായ മാർഗരേഖ മുമ്പ് പ്രസിദ്ധീകരിച്ചിരുന്നു. അധിക മാർഗരേഖ പ്രസിദ്ധീകരിക്കുന്നത് സംബന്ധിച്ച് വിദ്യാഭ്യാസ മേഖലയിലെ വിദഗ്ധരും ഉദ്യോഗസ്ഥരുമായി ചർച്ചകൾ നടക്കുകയാണെന്ന് മന്ത്രി അറിയിച്ചു.

പരീക്ഷയ്ക്ക് മുമ്പ് പാഠഭാഗങ്ങൾ മുഴുവൻ പഠിപ്പിക്കും. എല്ലാ പരീക്ഷകളും യഥാസമയം നടത്തുമെന്നും മന്ത്രി പറഞ്ഞു. ഹയർസെക്കൻഡറി ഒന്നാം വർഷ പരീക്ഷകൾ വിജയകരമായി നടത്തി. പനി, കോവിഡ് ലക്ഷണങ്ങൾ ഉണ്ടായിരുന്ന 1500 പേർക്ക് പരീക്ഷ എഴുതാൻ പ്രത്യേക സൗകര്യം ഒരുക്കിയിരുന്നു.

കുട്ടികളുടെ അക്കാദമിക് കാര്യങ്ങൾക്കൊപ്പം ആരോഗ്യ കാര്യങ്ങൾക്കും വകുപ്പ് പ്രാധാന്യം നൽകുന്നു. പുതിയ വർഷത്തിൽ അടിസ്ഥാന സൗകര്യ വികസനത്തിനൊപ്പം കുട്ടികളുടെ അക്കാദമിക് കാര്യങ്ങൾക്ക് കൂടുതൽ ഊന്നൽ നൽകുമെന്ന് മന്ത്രി പറഞ്ഞു.

Tags:    
News Summary - Class 1 to 9: Additional guidelines will be issued

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.