ഹൈദരാബാദ്: സി.കെ. നായിഡു ട്രോഫി ക്രിക്കറ്റില്‍ കേരളത്തിനെതിരെ ഹൈദരാബാദിന് 198 റണ്‍സ് വിജയ ലക്ഷ്യം. ഒന്നാം ഇന്നിങ്സില്‍ 90 റണ്‍സ് ലീഡ് നേടിയ കേരളം രണ്ടാം ഇന്നിങ്സില്‍ 107 റണ്‍സിന് പുറത്തായി. മറുപടി ബാറ്റിങ്ങാരംഭിച്ച ഹൈദരാബാദ് ഒരു വിക്കറ്റ് നഷ്ടത്തില്‍ മൂന്ന് റണ്‍സെടുത്തു. സ്കോര്‍ ചുരുക്കത്തില്‍: കേരളം 235, 107; ഹൈദരാബാദ് 145, 3/1. ടോസ് നേടി ബാറ്റിങ്ങിനിറങ്ങിയ കേരളത്തെ സല്‍മാന്‍ നിസാര്‍ (65), മുഹമ്മദ് അസ്ഹറുദ്ദീന്‍ (45), വിഷ്ണു വിനോദ് (62) എന്നിവര്‍ ചേര്‍ന്ന് 235 റണ്‍സെന്ന മികച്ച ടോട്ടലില്‍ എത്തിച്ചു.
മറുപടി ബാറ്റിങ്ങിനിറങ്ങിയ ആതിഥേയരെ 145ന് പുറത്താക്കി ബൗളര്‍മാരും മിടുക്ക് കാട്ടി. അക്ഷയ് കെ.സി അഞ്ചും ക്യാപ്റ്റന്‍ അക്ഷയ് ചന്ദ്രന്‍ മുന്നും വിക്കറ്റെടുത്തു. ലീഡുയര്‍ത്താന്‍ രണ്ടാം ഇന്നിങ്സാരംഭിച്ച കേരളത്തിന് പക്ഷേ, തൊട്ടതെല്ലാം പിഴച്ചു. ആല്‍ബിന്‍ ഏലിയാസും (55), സല്‍മാന്‍ നിസാറും (31) ഒഴികെ മറ്റാരും രണ്ടക്കം കണ്ടില്ല. മൊഹിത് സോനി ആറ് വിക്കറ്റ് വീഴ്ത്തിയപ്പോള്‍ കേരളം രണ്ടാം ഇന്നിങ്സില്‍ 107ന് പുറത്തായി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.