Posted On
date_range Updated On
date_range കേസ് അട്ടിമറിക്കാൻ ജഡ്ജി സി.െഎയെ ഭീഷണിപ്പെടുത്തിയതായി പരാതി
കൊച്ചി: സഹോദരനുൾപ്പെട്ട കേസ് അട്ടിമറിക്കാൻ ഹൈകോടതി ജഡ്ജി സി.െഎയെ ഭീഷണിപ്പെടുത്തിയതായി പരാതി. ഹൈകോടതി ജസ്റ്റിസ് പി.ഡി രാജൻ ഭീഷണിപ്പെടുത്തിയെന്നാണ് മാവേലിക്കര സി.െഎ ശ്രീകുമാറിെൻറ പരാതി.
മാവേലിക്കര ഗവ.ആശുപത്രിയിലെ സുരക്ഷാ ജീവനക്കാരനെ മർദ്ദിച്ച കേസിൽ ജഡ്ജിയുടെ സഹോദരനുൾപ്പടെയുള്ളവർക്കെതിരെ പൊലീസ് കേസെടുത്തിരുന്നു. ഇൗ കേസിൽ നിന്നും സഹോദരനെ ഒഴിവാക്കാൻ ജഡ്ജി ആവശ്യപ്പെട്ടിരുന്നു. ഇതിനായി ഫോണിലൂടെയും ചേംബറിൽ വിളിച്ച് വരുത്തിയും ഭീഷണിപ്പെടുത്തിയെന്നാണ് സി.െഎയുടെ പരാതി.
സംഭവത്തിൽ സുപ്രീംകോടതി ചീഫ് ജസ്റ്റിസ് ഹൈകോടതി ചീഫ് ജസ്റ്റിസ്, ഹൈകോടതി രജിസ്റ്റാർ എന്നിവർക്കും ശ്രീകുമാർ പരാതി നൽകിയിരുന്നതായും വാർത്തകളുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.