Posted On
date_range Updated On
date_range ഭാരതപ്പുഴയിൽ കുളിക്കാനിറങ്ങിയ മൂന്ന് കുട്ടികളെ കാണാതായി
പാലക്കാട്: ഭാരതപ്പുഴയിൽ കുളിക്കാനിറങ്ങിയ നാലു കുട്ടികളിൽ മൂന്ന് പേരെ കാണാതായി. തൃത്താലക്കടുത്ത് കുമ്പിടിയിലാണ് അപകടമുണ്ടായത്. ഒരു കുട്ടിയെ രക്ഷപ്പെടുത്തി. ഉമ്മത്തൂർ പുഴക്കൽ സൈദലവി യുടെ മകൻ ജുനൈദി(19)നെയാണ് രക്ഷപ്പെടുത്തിയത്. കാണാതായ മൂന്ന് കുട്ടികൾക്ക് വേണ്ടിയുള്ള തിരച്ചിൽ പുരോഗമിക്കുകയാണ്. രണ്ട് ആൺകുട്ടികളെയും ഒരു പെൺകുട്ടിയേയുമാണ് കണ്ടെത്താനുള്ളത്.
ജുമാന (16), സാക്കിർ(18), ജാസിം(16), എന്നിവരാണ് ഒഴുക്കിൽപ്പെട്ടത്. നാലു കുട്ടികളും മലപ്പുറം ജില്ലയിലെ കാഞ്ഞിരക്കുറ്റിയിൽ നിന്ന് കുമ്പിടി ഉമ്മത്തൂരിലെ ബന്ധുവീട്ടിൽ എത്തിയതായിരുന്നു. രക്ഷപ്പെടുത്തിയ ആൺകുട്ടിയെ എടപ്പാളിലെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.