Posted On
date_range Updated On
date_range കളിച്ചുകൊണ്ടിരിക്കെ അയൽവാസിയുടെ ഗേറ്റ് തലയിൽ വീണ് പിഞ്ചുകുഞ്ഞ് മരിച്ചു
കണ്ണൂർ: വീടിന്‍റെ ഗേറ്റ് തലയിൽ മറിഞ്ഞുവീണ് മൂന്നു വയസുകാരന് ദാരുണാന്ത്യം. കണ്ണൂർ മട്ടന്നൂർ ഉരുവച്ചാലിലാണ് അപകടം. പെരിഞ്ചേരി സ്വദേശി കുന്നുമ്മൽ വീട്ടിൽ റിഷാദിന്‍റെ മകൻ ഹൈദർ ആണ് മരിച്ചത്.
തിങ്കളാഴ്ച വൈകീട്ട് ആറിന് കളിക്കുന്നതിനിടെ അയൽവാസിയുടെ വീട്ടിലെ സ്ലൈഡിങ് ഗേറ്റ് കുട്ടിയുടെ മേൽ മറിഞ്ഞു വീഴുകയായിരുന്നു. ഉടൻ തന്നെആശുപത്രിയിൽ എത്തിച്ചു. ചൊവ്വാഴ്ച പുലർച്ചെയോടെ മരിക്കുകയായിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.