പാലക്കാട്: ചെർപ്പുളശ്ശേരി സി.പി.എം ഏരിയ കമ്മിറ്റി ഒാഫിസിൽ െവച്ച് പീഡിപ്പിച്ചുവെന്ന യുവതിയുടെ മൊഴിയിൽ പെ ാരുത്തക്കേടെന്ന് പൊലീസ് നിഗമനം. ഇതേത്തുടർന്ന് രഹസ്യമൊഴി രേഖപ്പെടുത്തണമെന്ന പൊലീസ് അപേക്ഷയിൽ ആശുപത്ര ിയിലെത്തി മജിസ്ട്രേറ്റ് യുവതിയുടെ മൊഴി രേഖപ്പെടുത്തി. എന്നാൽ, പൊലീസിന് നൽകിയ മൊഴി യുവതി മജിസ്ട്രേറ്റിന് മുന്നിലും ആവർത്തിച്ചതായാണ് വിവരം.
ഇതേത്തുടർന്ന് നിരീക്ഷണത്തിലുള്ള യുവാവിനെ വിശദമായി ചോദ്യം െചയ്യാനാണ് തീരുമാനം. ഡി.എൻ.എ പരിശോധന അടക്കമുള്ള നടപടികൾ വേണ്ടിവരുമെന്നും വ്യക്തമായിട്ടുണ്ട്. കോളജ് മാഗസിൻ പ്രവർത്തനവുമായി ബന്ധപ്പെട്ട് പാർട്ടി ഒാഫിസിൽ എത്തിയ സമയത്ത് പീഡിപ്പിക്കപ്പെെട്ടന്നാണ് യുവതി മൊഴി നൽകിയത്. മാഗസിൻ പുറത്തിറങ്ങിയ സമയവും മൊഴിയിൽ പറയുന്ന സമയവുമടക്കം പൊരുത്തക്കേടുകൾ ശ്രദ്ധയിൽപെട്ടതോടെയാണ് പൊലീസ് നടപടി.
മാർച്ച് 16ന് ഉച്ചക്കാണ് യുവതിയുടെ വീടിന് സമീപം ചോരക്കുഞ്ഞിനെ ഉപേക്ഷിച്ച നിലയിൽ കണ്ടെത്തിയത്. ഉറുമ്പരിച്ചനിലയിൽ കിടന്ന കുട്ടിയുടെ കരച്ചിൽ കേട്ടാണ് സമീപവാസികൾ സംഭവമറിഞ്ഞത്. ഉടൻ വീട്ടുകാരും നാട്ടുകാരും ചേർന്ന് സ്വകാര്യ ആശുപത്രിയിലെത്തിച്ച് കുഞ്ഞിനെ രക്ഷപ്പെടുത്തി.
ബിരുദപഠനത്തിന് ശേഷം കോയമ്പത്തൂരിലെ സ്വകാര്യ കോളജിൽ ഫാഷൻസ് ഡിസൈനിങ് കോഴ്സിൽ യുവതി ചേർന്നിരുന്നു. ഗർഭിണിയായിരിക്കെയാണ് ഇവിടെ ചേർന്നതെന്നാണ് വ്യക്തമാകുന്നത്. യുവതിയുടെ വീട്ടിൽ താൻ സന്ദർശിച്ചിരുന്നുവെന്ന് പ്രതിയായ യുവാവ് പൊലീസിനോട് പറഞ്ഞിട്ടുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.