Posted On
date_range Updated On
date_range നാസിലിനെതിരെ നിയമ നടപടിയെന്ന് തുഷാർ വെള്ളാപ്പള്ളി
അബൂദാബി: ചെക്ക് കേസിൽ പരാതിക്കാരൻ നാസിൽ അബ്ദുല്ലക്കെതിരെ നിയമ നടപടിയുമായി ബി.ഡി.ജെ.എസ് നേതാവ് തുഷാർ വെള്ളാപ്പ ള്ളി. നാസിലിനും ചെക്ക് കൈമാറിയ ആൾക്കും എതിരെയാണ് നിയമ നടപടി സ്വീകരിക്കുകയെന്ന് തുഷാർ വെള്ളാപ്പള്ളി പറഞ്ഞു.
നാസിലിന് ചെക്ക് കൈമാറിയ ആളെ തിരിച്ചറിഞ്ഞിട്ടുണ്ട്. ഇരുവർക്കും ഗൂഢാലോചനയിൽ പങ്കുണ്ടെന്നും തുഷാർ ആരോപിച്ചു.
നിയമനടപടിക്കുള്ള സമ്മതപത്രം അഭിഭാഷകന് കൈമാറിയിട്ടുണ്ട്. പണം മാത്രമായിരുന്നു ഇവരുടെ ലക്ഷ്യം. 10 വർഷത്തിൽ കൂടുതൽ ശിക്ഷ ലഭിക്കേണ്ട കുറ്റമാണെന്നും തുഷാർ പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.