Posted On
date_range Updated On
date_range ജിഷ്ണു: പൊലീസ് വീഴ്ച അന്വേഷിക്കണമെന്ന് മുഖ്യമന്ത്രിക്ക് ചെന്നിത്തലയുടെ കത്ത്
തിരുവനന്തപുരം: പാമ്പാടി നെഹ്റു കോളജിലെ ഒന്നാം വര്‍ഷ എന്‍ജിനീയറിങ് വിദ്യാര്‍ഥി ജിഷ്ണു പ്രണോയിയുടെ മരണവുമായി ബന്ധപ്പെട്ട കേസിലെ പൊലീസ് വീഴ്ച അന്വേഷിക്കണമെന്നാവശ്യപ്പെട്ട് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല മുഖ്യമന്ത്രി പിണറായി വിജയന് കത്ത് നല്‍കി. കേസ് അട്ടിമറിക്കുന്നതിന് തുടക്കംമുതല്‍ സംഘടിതമായ ശ്രമം ഉണ്ടായിട്ടുണ്ട്. മരണം നടന്ന് 18 ദിവസം കഴിഞ്ഞിട്ടും സത്യാവസ്ഥ പുറത്തുകൊണ്ടുവരാന്‍ പൊലീസിനായില്ല. വിദ്യാര്‍ഥികളുടെ മൊഴി അട്ടിമറിക്കുന്നതിനും മാനേജ്മെന്‍റിന് അനുകൂലമായി കേസ് മാറ്റുന്നതിനും പൊലീസ് ശ്രമിച്ചെന്ന് ആരോപണമുണ്ട്. ജിഷ്ണുവിന്‍െറ മാതാവിന് സര്‍ക്കാര്‍ ജോലി നല്‍കണമെന്നും സാമ്പത്തിക സഹായം 25 ലക്ഷം രൂപയായി വര്‍ധിപ്പിക്കണമെന്നും കത്തില്‍ ആവശ്യപ്പെട്ടിട്ടുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.