Posted On
date_range Updated On
date_range ആരും ഭയപ്പെടേണ്ട, ഏത് കുപ്പായം തയ്പ്പിക്കാനും നാലുവർഷം സമയമുണ്ട്-രമേശ് ചെന്നിത്തല
``ഒരു നേതാവിനേയും ആരും ഭയപ്പെടേണ്ട. ഏത് കുപ്പായം തയ്പ്പിക്കാനും നാലുവർഷം സമയമുണ്ട്. ഇപ്പോഴെ ആരും ഒന്നും തയ്പ്പിക്കേണ്ട. കോൺഗ്രസ് നേതാക്കൾ പാർട്ടി ചട്ടക്കൂടിൽ നിന്ന് പ്രവർത്തിക്കണം' രമേശ് ചെന്നിത്തല പറഞ്ഞു. കോൺഗ്രസിനകത്തെ പുതിയ തർക്കങ്ങളുടെ പശ്ചാത്തലത്തിൽ ചെന്നിത്തലയുടെ പ്രതികരണം.
തരൂര്‍ വിവാദത്തിന് പിന്നില്‍ മുഖ്യമന്ത്രി കുപ്പായം തുന്നിവച്ചവരാകാമെന്ന കെ.മുരളീധരന്‍റെ പ്രസ്താവനക്കുളള മറുപടി കൂടിയാണിത്. ഭിന്നിപ്പ് ഉണ്ടാക്കുന്നതിന് ആരും കാരണക്കാരാകരുത്, ഒന്നിച്ച് നില്‍ക്കേണ്ട സമയമാണിത്. വി.ഡി.സതീശന്‍ തരൂരിന് എതിരെ ഒന്നും പറഞ്ഞിട്ടില്ലെന്നും ചെന്നിത്തല പറഞ്ഞു. പരസ്യപ്രസ്താവന കെപിസിസി അധ്യക്ഷന്‍ വിലക്കിയിട്ടുള്ളതിനാല്‍ ഈ വിഷയത്തില്‍ കൂടുതലൊന്നും പറയാനില്ലെന്നും ചെന്നിത്തല പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.