Representative Image

ചെങ്ങറ സമരഭൂമിയിലേക്ക് പ്രവേശിക്കാനെത്തിയവരെ തിരിച്ചയച്ചു​

കോന്നി: ചെങ്ങറ സമരഭൂമിയിലേക്ക് പ്രവേശിക്കാനെത്തിയ നൂറോളം വരുന്ന സാധുജന വിമോചന സംയുക്തവേദി പ്രവർത്തകരെ പൊലീസ് ഇടപെട്ട് തിരിച്ചയച്ചു. ഇരുനൂറോളംവരുന്ന കുടുംബങ്ങൾ തിരികെ സമരഭൂമിയിലേക്ക് പ്രവേശിക്കുമെന്ന് പ്രഖ്യാപിച്ചതിനാൽ സ്ഥലത്ത് വൻ പൊലീസ് സംഘം ക്യാമ്പ് ചെയ്തിരുന്നു. തിരികെ പ്രവേശിച്ചാൽ അവരെ തടയാൻ സമരഭൂമിയിലെ പ്രധാന കവാടത്തിൽ ഒരുവിഭാഗം സംഘടിച്ചിരുന്നു.


സംഘർഷസാധ്യത കണക്കിലെടുത്ത്​ പൊലീസ് അനുനയത്തിലൂടെ സമരഭൂമിയിൽ കടക്കാനെത്തിയവരെ തിരിച്ചയച്ചത്​. ചെങ്ങറ ഭൂസമരം ആരംഭിച്ച കാലം മുതൽ ഇവിടെ താമസിച്ച് 2009ൽ പട്ടയം ലഭിച്ച് ഇടുക്കി, കാസർകോട്​​ ജില്ലകളിലേക്ക് പോവുകയും വാസയോഗ്യമല്ലാത്ത ഭൂമിയല്ലാത്തതിനാൽ തിരികെയെത്തിയ 234 കുടുംബങ്ങളാണ് സമരത്തിൽ പ​െങ്കടുത്തത്​. തിങ്കളാഴ്​ച രാവിലെ ഒമ്പത്​ മുതൽ അതുമ്പുംകുളം ജങ്​ഷനിൽ തമ്പടിച്ചിരുന്നു.

സമരഭൂമിയിൽ പ്രവേശിക്കാൻ എത്തുന്നവരുടെ എണ്ണം വർധിച്ചതോടെ പൊലീസ് നിലപാട് കടുപ്പിച്ചു. മലയാലപ്പുഴ എസ്.എച്ച്.ഒ ബിനുകുമാർ, കോന്നി എസ്.എച്ച്.ഒ രാജേഷ്, ആറന്മുള എസ്.എച്ച്.ഒ സന്തോഷ്കുമാർ എന്നിവരുടെ നേതൃത്വത്തിൽ സമരസമിതി നേതാക്കളുമായി ചർച്ചകൾ നടത്തിയെങ്കിലും ഇവർ പിരിഞ്ഞുപോകാൻ തയാറായില്ല. തുടർന്ന് അഞ്ചിലധികം ആൾക്കാർ കുട്ടംകൂടി നിൽക്കാൻ പാടി​െല്ലന്നും കോവിഡ് പശ്ചാത്തലത്തിൽ കേസടുക്കുമെന്ന്​ പൊലീസ് വാഹനത്തിൽനിന്ന് മുന്നറിയിപ്പ് വന്നതോടെ സമരഭൂമിയിൽ പ്രവേശിക്കാൻ എത്തിയവർ മടങ്ങുകയായിരുന്നു.

LATEST VIDEO

Full View
Tags:    
News Summary - chengara police-kerala news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.