യുവാവിനെ സംഘം ചേർന്ന് മർദിച്ച് പണം അപഹരിച്ച സംഭവം: രണ്ട് പേർ അറസ്റ്റിൽ

ചെങ്ങന്നൂര്‍: യുവാവിനെ സംഘം ചേര്‍ന്ന് തടഞ്ഞു നിർത്തി വടിവാൾ കാട്ടി ഭീഷണിപ്പെടുത്തി മർദിച്ച് പണം അപഹരിച്ച സം ഭവത്തിൽ രണ്ടു പേർ അറസ്റ്റിൽ. മാന്നാർ കുട്ടമ്പേരൂർ കോണത്ത് വിട്ടിൽ അതുൽ (19), പരുമല മീനാ ഭവനിൽ ഭരത് (19) എന്നിവരെയാണ് ചെങ്ങന്നൂർ പോലീസ് അറസ്റ്റ് ചെയ്തത്. ഒരാൾ ഒളിവിലാണ്. ബുധനൂര്‍ ഇലഞ്ഞിമേല്‍ ശരണ്യ ഭവനത്തില്‍ ശരത്(22) ആണ് അക്രമത്തിനിരയായത്. ഞായറാഴ്ച രാത്രിയിൽ മാവേലിക്കര കോഴഞ്ചേരി റോഡിൽ വെച്ചാണ് സംഭവം.

വാട്ടര്‍ പ്യൂരിഫിക്കേഷന്‍ കമ്പനിയിലെ ടെക്‌നീഷ്യനായ ശരത് പേരിശ്ശേരിയിൽ നിന്നുംസന്ധ്യക്ക് ജോലി കഴിഞ്ഞ് മടങ്ങി വരുമ്പോള്‍ പുലിയൂര്‍ വില്ലേജ് ഓഫീസിന് സമീപം ബൈക്കുകളിൽ കാത്തുനിന്ന സംഘം തടഞ്ഞു നിർത്തി. പണം ആരായുകയും ഇത് കൊടുക്കാതിരുന്നതിനെ തുടര്‍ന്ന് വടിവാൾ ചുഴറ്റി മര്‍ദ്ദിക്കുകയുമായിരുന്നെന്ന് പൊലീസ് പറഞ്ഞു.

പോക്കറ്റിലുണ്ടായിരുന്ന 2000 രൂപയും അപഹരിച്ചു. മര്‍ദ്ദനമേറ്റ ശരത് അവിടെ നിന്നും പ്രാണരക്ഷാര്‍ത്ഥം ഓടി രക്ഷപ്പെടുകയായിരുന്നു. മുൻപും ഈ ഭാഗത്ത് ഇതുപോലെയുള്ള സമാന സംഭവങ്ങൾ ഉണ്ടായിട്ടുണ്ട്.


Tags:    
News Summary - Chengannur two Arrest-Kerala News

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.