ചെങ്ങന്നൂർ: അടിപിടി കേസ് ശക്തമാക്കാനായി മോഷണം നടന്നെന്ന് വ്യാജ പരാതി നൽകിയ സഹോദരങ്ങൾക്കെതിരെ കേസെടുക്കുമെന്ന് പൊലീസ്. മുളക്കുഴ കരയ്ക്കാട് പണിക്കേഴ്സ് ഗ്രാനൈറ്റ്സ് സ്ഥാപന ഉടമകളായ തട്ടാ വിളയിൽ മഹേഷ് പണിക്കർ, സഹോദരൻ പ്രകാശ് പണിക്കർ എന്നിവർക്കെതിരെ കേസെടുക്കുമെന്നാണ് പൊലീസ് അറിയിച്ചത്. എൻ.സി.പി ചെങ്ങന്നൂർ നിയോജക മണ്ഡലം സെക്രട്ടറിയാണ് മഹേഷ് പണിക്കർ.
രണ്ടുകോടി രൂപ വിലയുള്ള പഞ്ചലോഹ നിർമ്മിത അയ്യപ്പവിഗ്രഹം തങ്ങളെയും ജോലിക്കാരെയും ആക്രമിച്ച ശേഷം നിർമ്മാണ ശാലയിൽ നിന്നും ഞായറാഴ്ച രാത്രി ഒരു സംഘം എടുത്തു കൊണ്ടുപോയതായാണ് പരാതി. അറുപത് കിലോഗ്രാം തൂക്കമുള്ള വിഗ്രഹം മോഷ്ടിക്കപ്പെട്ടുവെന്നാണ് പരാതി നൽകിയത്.
എന്നാൽ, പൊലീസിെൻറ പരിശോധനയിൽ പരാതി സംബന്ധിച്ച് സംശയങ്ങളുയരുകയായിരുന്നു. അടിപിടി നടന്നതല്ലാതെ മോഷണം നടന്നിട്ടില്ലെന്നു മനസ്സിലാക്കിയ അന്വേഷണ സംഘം, വിഗ്രഹം പിന്നീട് ഉപേക്ഷിച്ച നിലയിൽ കണ്ടെത്തുകയും ചെയ്തു.
ആലപ്പുഴയിൽ നിന്നെത്തിയ ഫോറൻസിക് വിദഗ്ധ ഡോ.വി.ചിത്ര, വിരലടയാള വിദഗ്ദൻ ജി.അജിത്ത് എന്നിവർ വിഗ്രഹം പരിശോധിച്ച് തെളിവുകൾ ശേഖരിച്ചു. ശേഷം വിഗ്രഹം ചെങ്ങന്നൂർ ജുഡീഷ്യൽ ഫസ്റ്റ് ക്ലാസ് മജിസ്ട്രേറ്റ് കോടതിയിൽ ഹാജരാക്കി. അപ്രൈസർമാരെ വരുത്തി നടത്തിയപരിശോധനയിൽ സ്വർണ്ണത്തിെൻറ അളവ് കുറവാണെന്നും ആകെ തൂക്കം 32.6 കിേലാ ഗ്രാം മാത്രമാണെന്നും കണ്ടെത്തി .
വിഗ്രഹം കവർച്ചക്കാർ എറിഞ്ഞ നിലയിലായിരുന്നെങ്കിൽ അതിൽ ചെളിയോ അഴുക്കോ പുരളേണ്ടതാണ്. എന്നാൽ, കൊണ്ടുവെച്ച രൂപത്തിലാണ് വിഗ്രഹം കണ്ടെത്തിയതെന്ന് പൊലീസ് പറയുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.