നിര്യാതനായി

ചെങ്ങന്നൂർ: നഗരത്തിലെ ഡ്യൂട്ടി പെയ്ഡ് ഷോപ്പ് ഉടമയും വ്യാപാരി വ്യവസായി ഏകോപന സമിതി ആലപ്പുഴ ജില്ലാ വൈസ് പ്രസിഡ ൻറുമായ ചെങ്ങന്നൂർ ലക്ഷ്മി സദനത്തിൽ (നെടിയുഴത്തിൽ) ബാബുജി ജയ്ഹിന്ദ് (എൻ.വി.രാജീവ് -59 ) നിര്യാതനായി.

വ്യാപാരി വ്യവസായി ഏകോപനസമിതി ജില്ലാ ജനറൽ സെക്രട്ടറിയായും പ്രവർത്തിച്ചിട്ടുള്ള ബാബുജി നിലവിൽ ഏകോപന സമിതി സംസ്ഥാന കമ്മിറ്റി അംഗവും ചെങ്ങന്നൂർ മർച്ചന്റ്സ് അസോസിയേഷൻ പ്രസിഡന്റായും സംഘടന മുഖപത്രമായ വാർത്താപത്രികയുടെ എഡിറ്ററുമായിരുന്നു.

കൂടാതെ വിവിധ സന്നദ്ധ സംഘനകളിൽ അംഗമായിരുന്ന അദ്ദേഹം മൂന്നു പതിറ്റാണ്ടിലേറെക്കാലമായി ചെങ്ങന്നൂരിലെ വ്യാപാര, വ്യവസായ മേഖലയിൽ സജീവ സാന്നിധ്യവും അനിഷേധ്യ നേത്യത്വവുമായിരുന്നു. ചെങ്ങന്നൂരിലെ ജയ് ഹിന്ദ് ബേക്കറി ഉടമ പരേതനായ വാസുദേവൻ പിതാവും ഭാർഗവി മാതാവുമാണ് .ഭാര്യ: ഷീജ. മക്കൾ : ലക്ഷ്മി (ഖത്തർ), വിഷ്ണു (വിദ്യാർഥി).

Tags:    
News Summary - chengannur death news -kerala news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.