ആലപ്പുഴ: ഡോക്ടർമാരുടെ അനാസ്ഥ കാരണം അർബുദ രോഗമില്ലാതെ കീമോ നൽകിയ രജനിക്ക് കൂടുതൽ നഷ്ടപരിഹാരം നൽകുന്നത് സംബന്ധിച്ച് സർക്കാറിെൻറ അഭിപ്രായം നാലാഴ്ചക്കകം അറിയിക്കണമെന്ന് സംസ്ഥാന മനുഷ്യാവകാശ കമീഷൻ. മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിൽനിന്നും രജനിക്ക് നൽകിയ മൂന്നുലക്ഷം രൂപ അപര്യാപ്തമാണെന്ന് കമീഷൻ ജുഡീഷ്യൽ അംഗം പി. മോഹനദാസ് ഉത്തരവിൽ പറഞ്ഞു.
രജനി നിർധന കുടുംബാംഗമാണ്. എട്ടുവയസ്സുള്ള കുട്ടിയും വൃദ്ധരായ മാതാപിതാക്കളും രജനിയുടെ സംരക്ഷണത്തിലാണ്. അർബുദ രോഗിയാണെന്ന് അറിഞ്ഞപ്പോൾ ഉണ്ടായിരുന്ന ജോലിയും നഷ്ടമായി. കമീഷൻ മുമ്പാകെ ഹാജരായ രജനി തെൻറ ദയനീയ സ്ഥിതി വിവരിച്ചു. കേസ് മാർച്ച് 16ന് മാവേലിക്കര റസ്റ്റ് ഹൗസിൽ നടക്കുന്ന സിറ്റിങ്ങിൽ പരിഗണിക്കും. മനുഷ്യാവകാശ പ്രവർത്തകരായ പി.കെ. രാജു, ഡോ. ഗിന്നസ് മാടസ്വാമി, ഡോ. ജി. സാമുവേൽ എന്നിവർ സമർപ്പിച്ച പരാതികളിലാണ് നടപടി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.