Posted On
date_range Updated On
date_range നടന്‍ വിനീതിെൻറ ശബ്ദം അനുകരിച്ച് നര്‍ത്തകിമാര്‍ക്ക് തൊഴിൽ വാഗ്ദാനം ചെയ്ത് തട്ടിപ്പ്
തിരുവനന്തപുരം: നടന്‍ വിനീതിെൻറ നമ്പറില്‍ നിന്നെന്ന വ്യാജേന വാട്സ്ആപ് കോള്‍ ചെയ്ത് ചില നര്‍ത്തകിമാര്‍ക്ക് തൊഴിലവസരങ്ങള്‍ വാഗ്ദാനം ചെയ്തെന്ന് പരാതി. അമേരിക്കയില്‍നിന്നുള്ള നമ്പറില്‍ നിന്നാണ് തട്ടിപ്പ് വിളികൾ. വിനീത് ഡി.ജി.പിക്ക് നൽകിയ പരാതി ഹൈടെക് സെല്ലിന് കൈമാറും.
വിനീതിെൻറ ശബ്ദം അനുകരിച്ചാണ് വിളികൾ വന്നത്. വിനീതിെൻറ ശബ്ദത്തില്‍ വിളി വന്നതായി അടുപ്പമുള്ളയാള്‍ അദ്ദേഹത്തെ അറിയിച്ചതിനെത്തുടര്‍ന്നാണ് പൊലീസില്‍ പരാതി നല്‍കിയത്.
ഗൗരവമുള്ള വിഷയമാണിതെന്നും ആരും തട്ടിപ്പിനിരയാകാതിരിക്കാന്‍ അവബോധം നല്‍കാനാണ് പൊലീസില്‍ പരാതി നല്‍കിയതെന്നുമാണ് നടനുമായി ബന്ധപ്പെട്ട വൃത്തങ്ങളുടെ വിശദീകരണം. നേരത്തെ ഉന്നത പൊലീസ് ഉദ്യോഗസ്ഥരുടെ വ്യാജ പ്രൊഫൈൽ സൃഷ്ടിച്ച് തട്ടിപ്പിന് ശ്രമം നടന്നിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.