Posted On
date_range Updated On
date_range ബിഷപ്പിെൻറ അറസ്റ്റ് വൈകിയത് പഴുതടച്ച കുറ്റപത്രം തയാറാക്കാനെന്ന് എ.കെ ബാലൻ
തിരുവനന്തപുരം: രക്ഷപ്പെടാനുള്ള സാധ്യത ഒഴിവാക്കി പഴുതടച്ച കുറ്റപത്രം തയാറാക്കിയതിനു ശേഷമാണ് ബിഷപ്പിനെ അറസ്റ്റ് ചെയ്തതെന്ന് നിയമ മന്ത്രി എ.കെ ബാലൻ. അക്കാരണത്താലാണ് അറസ്റ്റ് വൈകിയത്. സർക്കാറിെൻറ നടപടിയാണ് ശരി. കുറ്റപത്രം കോടതിയിൽ നിലനിൽക്കും. ദിലീപിെൻറ കാര്യത്തിലും ഇതു തന്നെയാണ് ചെയ്തത്. പ്രതികൾ ശിക്ഷിക്കപ്പെടണമെങ്കിൽ ശാസ്ത്രീയ തെളിവുകൾ കണ്ടെത്തണമെന്നും എ.കെ ബാലൻ പറഞ്ഞു.
ചലച്ചിത്രമേളയുടെ കാര്യത്തിൽ മുഖ്യമന്ത്രി വന്ന ശേഷം തീരുമാനമെടുക്കും. കഴിഞ്ഞ തവണയേക്കാൾ പകുതി തുകക്ക് നടത്താനുള്ള ശിപാർശ ചലച്ചിത്ര അക്കാദമി നൽകിയിട്ടുണ്ട്. ഡെലിഗേറ്റ് ഫീസ് കൂട്ടണമെന്നും ശിപാർശയിലുണ്ടെന്നും ബാലൻ പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.