ഇൻറ്റർ സിറ്റി, ഏറനാട് എക്സ്പ്രസ് അടക്കം ട്രെയിനുകളുടെ സമയത്തിൽ മാറ്റം

തൃശൂർ: തിരുവനന്തപുരം-ആലപ്പുഴ-എറണാകുളം മേഖലയിൽ ട്രെയിനുകളുടെ വേഗത വർധിപ്പിച്ചതിനെ തുടർന്ന് ട്രെയിനുകളുടെ സമയത്തിൽ റെയിൽവേ മാറ്റം വരുത്തി. ഇൻറ്റർ സിറ്റി, ഏറനാട് എക്സ്പ്രസ് അടക്കമുള്ളവയുടെ സമയമാണ് പുനഃക്രമീകരിച്ചത്.

പുതുക്കിയ സമയമനുസരിച്ച് 16341 ഗുരുവായൂർ-തിരുവനന്തപുരം ഇൻറ്റർസിറ്റി എക്സ്പ്രസ് രാവിലെ 6.28ന് ആലപ്പുഴയിലും 8.05ന് കൊല്ലത്തും 9.40ന് തിരുവനന്തപുരത്തും എത്തും.

16342 തിരുവനന്തപുരം-ഗുരുവായൂർ ഇൻറ്റർസിറ്റി എക്സ്പ്രസ് വൈകീട്ട് 6.26ന് കൊല്ലത്തും രാത്രി 8.13ന് ആലപ്പുഴയിലും 9.30ന് എറണാകുളം ജങ്ഷനിലും 11.12ന് തൃശൂരിലും എത്തും. 16605 മംഗലാപുരം-തിരുവനന്തപുരം ഏറനാട് എക്സ്പ്രസ് വൈകീട്ട് 5.45ന് ആലപ്പുഴയിലും 7.34ന് കൊല്ലത്തും 9.05ന് തിരുവനന്തപുരത്തും എത്തും.

Tags:    
News Summary - Changes in train timings, including Intercity and Eranad Express

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.