കേരളത്തിലെ കോൺഗ്രസിൽ മാറ്റം അനിവാര്യമായിരുന്നു; താൻ പ്രവർത്തകരുടെ നോമിനിയെന്ന് സണ്ണി ജോസഫ്

കണ്ണൂര്‍: കേരളത്തിലെ കോൺഗ്രസിൽ മാറ്റം അനിവാര്യമായിരുന്നുവെന്ന് നിയുക്ത കെ.പി.സി.സി അധ്യക്ഷൻ അഡ്വ. സണ്ണി ജോസഫ്. തെരഞ്ഞെടുപ്പിൽ വിജയിക്കാൻ പുതിയ ടീം വരേണ്ടത് ആവശ്യമാണ്. അത് ബോധ്യപ്പെട്ടത് കൊണ്ടാണ് കോൺഗ്രസ് ഹൈക്കമാൻഡ് തീരുമാനമെന്നും സണ്ണി ജോസഫ് വ്യക്തമാക്കി.

കെ. സുധാകരന്‍റെ കരുത്ത് വേറെയാണ്, അദ്ദേഹത്തിന് യോജിച്ച പകരക്കാരനല്ല താൻ. മുതിർന്ന നേതാക്കൾക്കിടയിൽ കണക്ടിങ് ലിങ്ക് ആയി പ്രവര്‍ത്തിക്കും. സമവാക്യം പാലിക്കാനുളള നിയമനമല്ല തന്‍റേത്. തന്നെ നിർദേശിച്ചത് സഭയല്ലെന്നും പ്രവർത്തകരുടെ നോമിനിയാണ് താനെന്നും സണ്ണി ജോസഫ് മാധ്യമങ്ങളോട് വ്യക്തമാക്കി.

കെ. ​സു​ധാ​ക​ര​നെ മാ​റ്റി സ​ണ്ണി ജോ​സ​ഫ് എം.​എ​ൽ.​എ​യെ ഇന്നലെയാണ് കെ.​പി.​സി.​സി പ്ര​സി​ഡ​ന്റാ​യി കോ​ൺ​ഗ്ര​സ് ഹൈ​ക​മാ​ൻ​ഡ് നി​യ​മി​ച്ചത്. സു​ധാ​ക​ര​നെ കോൺഗ്രസ് പ്രവർത്തക സമിതിയുടെ സ്ഥിരം ക്ഷണിതാവാക്കി.

എം.​എം. ഹ​സ​ന് ​പ​ക​രം അ​ടൂ​ർ പ്ര​കാ​ശ് എം.​പി​യെ യു.​ഡി.​എ​ഫ് ക​ൺ​വീ​ന​റാ​യും കൊ​ടി​ക്കു​ന്നി​ൽ സു​രേ​ഷ്, ടി.​എ​ൻ. പ്ര​താ​പ​ൻ, ടി.​സി​ദ്ദീ​ഖ് എ​ന്നി​വ​ർ​ക്കു ​പ​ക​രം പി.​സി. വി​ഷ്ണു​നാ​ഥ്, എ.​പി. അ​നി​ൽ​കു​മാ​ർ, ഷാ​ഫി പ​റ​മ്പി​ൽ എ​ന്നി​വ​രെ പു​തി​യ കെ.​പി.​സി.​സി വ​ർ​ക്കി​ങ് പ്ര​സി​ഡ​ന്റു​മാ​രാ​ക്കു​ക​യും ചെ​യ്തു.

കോ​ൺ​ഗ്ര​സി​ന് കി​ട്ടി​ക്കൊ​ണ്ടി​രു​ന്ന ക​ത്തോ​ലി​ക്കാ വോ​ട്ടു​ക​ള്‍ ബി.​ജെ.​പി ചോ​ർ​ത്തു​ക​യും എ.​കെ. ആ​ന്റ​ണി​യെ​യും ഉ​മ്മ​ന്‍ ചാ​ണ്ടി​യെ​യും പോ​ലൊ​രു ക്രി​​സ്ത്യ​ൻ നേ​താ​വ് കേ​ര​ള​ത്തി​ൽ കോ​ൺ​ഗ്ര​സി​ന്റെ ത​ല​പ്പ​ത്ത് ഇ​ല്ലാ​തി​രി​ക്കു​ക​യും ചെ​യ്ത​താ​ണ് കെ.​പി.​സി.​സി പ്ര​സി​ഡ​ന്റ് പ​ദ​വി​യി​ലേ​ക്ക് ക്രി​സ്ത്യ​ൻ സ​മു​ദാ​യ​ത്തി​ൽ ​നി​ന്നു​ള്ള നേ​താ​വി​നെ കൊ​ണ്ടു​വ​രു​ന്ന​തി​ന് വ​ഴി​വെ​ച്ച​ത്.  

Tags:    
News Summary - Change was inevitable in the Congress in Kerala -Sunny Joseph

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.