റോഡിന്റെ ദുരിതം മാറ്റാൻ കാടാമ്പുഴ ക്ഷേത്രത്തിൽ മുട്ടറുക്കലും ത്രികാല പൂജയും ശീട്ടാക്കിയപ്പോൾ
Posted On
date_range Updated On
date_range ദേവീ, റോഡിന്‍റെ ദുരിതം മാറ്റണേ...; കാടാമ്പുഴ ക്ഷേത്രത്തിൽ മുട്ടറുക്കലും ത്രികാല പൂജയും
ഗുരുവായൂര്‍: നഗരസഭയിലെ റോഡിന്റെ ദുരിതം മാറാൻ കാടാമ്പുഴ ക്ഷേത്രത്തിൽ മുട്ടറുക്കലും ത്രികാല പൂജയും. വേറിട്ട സമരങ്ങൾ വഴി ശ്രദ്ധേയനായ വത്സൻ താമരയൂരാണ് മുട്ടറുക്കലും ത്രികാല പൂജയും വഴിപാട് ചെയ്തത്.
ശബരിമല സീസൺ ആരംഭിച്ചിട്ടും റോഡുകൾ മോശമായി കിടക്കുന്നതിനാലാണ് വഴിപാടുകൾ നടത്തിയതെന്ന് വത്സൻ പറഞ്ഞു. മേൽപാല നിർമാണത്തിനായി പ്രധാന റോഡ് അടച്ചതോടെ ഗതാഗതക്കുരുക്ക് രൂക്ഷമാണ്.
ബദൽ റോഡുകളും തകർന്ന് കിടക്കുന്ന അവസ്ഥയായിരുന്നു. പ്രധാന റോഡുകളിൽ നവീകരണം ആരംഭിച്ചിട്ടുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.