ഐ.എൻ.എൽ പതാകയിൽ മാറ്റം

കോഴിക്കോട്: ഇന്ത്യൻ നാഷനൽ ലീഗിന്റെ പതാകയിൽ മാറ്റം. കഴിഞ്ഞദിവസം ചേർന്ന ദേശീയ കൗൺസിൽ യോഗത്തിലാണ് ഭരണഘടന ഭേദഗതിയിലൂടെ കൊടിയിൽ മാറ്റം കൊണ്ടുവന്നത്. പച്ചനിറത്തിൽ ചതുരാകൃതിയിലുള്ള പതാകയിൽ മുകളിൽ ഇടതു ഭാഗത്ത് ചന്ദ്രക്കല ആലേഖനം ചെയ്യുന്ന തരത്തിലുള്ളതായിരുന്നു പാർട്ടിയുടെ പതാക.

എന്നാൽ, ഐ.എൻ.എൽ എന്നുകൂടി വലതുഭാഗത്ത് ആലേഖനം ചെയ്യാനാണ് ഭരണഘടനയിൽ ഭേദഗതി കൊണ്ടുവന്നത്. പോഷകഘടകങ്ങളായ നാഷനൽ യൂത്ത് ലീഗ്, നാഷനൽ ലേബർ യൂനിയൻ, നാഷനൽ വിമൻസ് ലീഗ്, നാഷനൽ സ്റ്റുഡന്റ്സ് ലീഗ് എന്നിവയുടെ പതാക അംഗീകരിച്ച ദേശീയ കൗൺസിൽ തെരഞ്ഞെടുപ്പ് കമീഷനിൽ രജിസ്റ്റർ ചെയ്തിട്ടുണ്ട്. 

Tags:    
News Summary - Change in the INL flag

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.