വി.ഡി സതീശനെതിരായ ഐ.എൻ.ടി.യു.സി പ്രതിഷേധത്തെ തള്ളി ചന്ദ്രശേഖരന്‍

കോട്ടയം: വി.ഡി സതീശനെതിരായ ചങ്ങനാശ്ശേരിയിലെ പ്രതിഷേധത്തെ തള്ളി ഐ.എൻ.ടി.യു.സി സംസ്ഥാന അധ്യക്ഷന്‍ ചന്ദ്രശേഖരന്‍. പ്രതിഷേധത്തിന് ഐ.എൻ.ടി.യു.സി തീരുമാനം എടുത്തിട്ടില്ല. വികാര പ്രകടനങ്ങളുടെ സമയമല്ലെന്നും വിവേകത്തോടെ പ്രവർത്തിക്കണമെന്നും ചന്ദ്രശേഖരന്‍ ആവശ്യപ്പെട്ടു.

സതീശന്‍ ഉയര്‍ന്ന തലത്തില്‍ നിന്ന് നടത്തിയ പ്രസ്താവനയാകാം. ഐ.എന്‍.ടി.യു.സി കോൺഗ്രസിന്‍റെ അവിഭാജ്യഘടകമാണെന്ന് കോൺഗ്രസ് അഖിലേന്ത്യ നേതൃത്വം തന്നെ വ്യക്തമാക്കിയിട്ടുണ്ട്. ഐ.എന്‍.ടി.യു.സിയെ പാര്‍ട്ടി കൂടുതല്‍ ഉപയോഗപ്പെടുത്തണമെന്നാണ് ആഗ്രഹം. കോൺഗ്രസിന് ജീവിതം സമ‍ർപ്പിച്ച് നിൽക്കുന്നവരാണ് ഐ.എൻ.ടി.യുസിയെന്നും ചന്ദ്രശേഖരന്‍ പറഞ്ഞു.

ഐ.എന്‍.ടി.യു.സി കോണ്‍ഗ്രസിന്റെ പോഷക സംഘടനയല്ല എന്ന പരാമര്‍ശമാണ് പ്രതിഷേധത്തിന് കാരണം. പരമാർശത്തിനെതിരെ ചങ്ങനാശ്ശേരിയിൽ 100 കണക്കിന് പേർ പങ്കെടുത്ത വലിയ പ്രതിഷേധമാർച്ചാണ് നടന്നത്. ഇക്കാലമത്രയും ഐഎന്‍ടിയുസി കോണ്‍ഗ്രസിനൊപ്പമാണ്. സതീശന്‍ തള്ളിപ്പറഞ്ഞത് അംഗീകരിക്കാനാവില്ലെന്നും ഐ.എന്‍.ടി.യു.സി നേതാവ് പി.പി തോമസ് പറഞ്ഞു. ഐ.എന്‍.ടി.യു.സിയുടെ പ്രതിഷേധത്തിനെതിരെയാണ് സംസ്ഥാന അധ്യക്ഷൻ തന്നെ രംഗത്ത് വന്നത്.

ഐ.എന്‍.ടി.യു.സി കോണ്‍ഗ്രസിന്റെ പോഷകസംഘടനയല്ല. കോണ്‍ഗ്രസ് അനുകൂലികള്‍ മാത്രമാണെന്നും കോണ്‍ഗ്രസ് പറഞ്ഞാന്‍ ഐ.എന്‍.ടി.യു.സി കേള്‍ക്കാറുണ്ടെന്നും വി.ഡി സതീശൻ പറഞ്ഞിരുന്നു. കോൺഗ്രസ് പറയുന്നത് സംഘടന കേൾക്കണമെന്ന് നിർബന്ധമില്ലെന്നും സമരങ്ങളോടുള്ള വിയോജിപ്പ് ഐ.എന്‍.ടി.യു.സിയെ അറിയിക്കുമെന്നും വി.ഡി സതീശൻ പറഞ്ഞിരുന്നു. ദേശീയ പണിമുടക്കിന്‍റെ പശ്ചാത്തലത്തിലായിരുന്നു വി.ഡി സതീശന്‍റെ പ്രതികരണം.

ഐ.എന്‍.ടി.യു.സിയിൽ കോൺഗ്രസ് അനുഭാവികൾ കൂടുതൽ ഉണ്ടെന്നത് വസ്തുതയാണ്. ഏത് ട്രേഡ് യൂണിയൻ ആയാലും ഇത്തരം സമരങ്ങൾ അംഗീകരിക്കാൻ സാധിക്കില്ലെന്നും സതീശൻ വ്യക്തമാക്കിയിരുന്നു.

Tags:    
News Summary - Chandrasekharan rejects INTUC protest against VD Satheesan

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.