Posted On
date_range Updated On
date_range ന്യൂനമർദത്തിന് സാധ്യത, ഒറ്റപ്പെട്ട മഴ ലഭിച്ചേക്കും
തിരുവനന്തപുരം: കടുത്ത ചൂടിന് താൽക്കാലികാശ്വാസമായി തെക്കൻ കേരളത്തിലും മധ്യകേരളത്തിലും ഒറ്റപ്പെട്ട മഴക്ക് സാധ്യത. തെക്ക് പടിഞ്ഞാറൻ ബംഗാൾ ഉൾക്കടലിൽ രൂപംകൊണ്ട ചക്രവാതച്ചുഴി 24 മണിക്കൂറിനുള്ളിൽ ശക്തി പ്രാപിച്ച് ന്യൂനമർദമായി മാറുമെന്നും അടുത്ത 48 മണിക്കൂർ തെക്കൻ കേരളത്തിൽ മഴക്ക് സാധ്യതയുണ്ടെന്നും കാലാവസ്ഥ നിരീക്ഷണകേന്ദ്രം അറിയിച്ചു. അതേസമയം മഴമേഘസാന്നിധ്യത്തെ തുടർന്ന് കഴിഞ്ഞദിവസങ്ങളിൽ ചുട്ടുപൊള്ളിനിന്ന പുനലൂരിൽ ചൂട് ചൊവ്വാഴ്ച താഴ്ന്നു. 39.2ൽനിന്ന് 36.5 ഡിഗ്രിയിലേക്കാണ് താഴ്ന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.