ചിന്നക്കനാലിൽ ചക്കകൊമ്പന്‍ വീട് തകർത്തു

തൊടുപുഴ: ഇടുക്കി ചിന്നക്കനാലില്‍ കാട്ടാന ആക്രമണം. 301 കോളനിയിലെ വീട് തകർത്ത ആന വീട്ടുപകരണങ്ങളും നശിപ്പിച്ചു. ബുധനാഴ്ച രാത്രിയാണ് ആക്രമണമുണ്ടായത്. ഏതാനും മാസങ്ങൾക്ക് മുമ്പ് ആനയിറങ്കൽ ഡാമിൽ വള്ളം മുങ്ങി മരിച്ച ​ഗോപി നാ​ഗന്‍റെ വീടാണ് തകർത്തത്. ഈസമയത്ത് വീട്ടില്‍ ആരും ഉണ്ടായിരുന്നില്ല. ചക്കകൊമ്പനാണ് വീട് തകര്‍ത്തത് എന്ന് പ്രദേശവാസികള്‍ പറഞ്ഞു.

കുട്ടികളുടെ വിദ്യാഭ്യാസ ആവശ്യത്തിനായി വീട്ടിലുള്ളവര്‍ അടിമാലിക്ക് പോയിരിക്കുകയായിരുന്നു. ഈ സമയത്താണ് ആനയെത്തി വീട് തകർത്തത്.

രണ്ട് ദിവസം മുമ്പ് ചിന്നക്കനാൽ പന്നിയാറില്‍ ചക്കക്കൊമ്പന്‍ റേഷന്‍ കട ആക്രമിച്ചിരുന്നു. കടക്ക് ചുറ്റുമുള്ള ഫെന്‍സിങ് തകര്‍ത്താണ് ആന ആക്രമിച്ചത്. മുന്‍പ് അരിക്കൊമ്പന്‍ സ്ഥിരമായി ആക്രമിച്ചിരുന്ന കടയാണിത്.

Tags:    
News Summary - Chakkakompan destroyed house in Chinnakanal

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.