കേന്ദ്ര നയം സഹകരണ മേഖലയെ തകർക്കും -രമേശ് ചെന്നിത്തല

പാലക്കാട്‌: കേന്ദ്ര സർക്കാറി​​െൻറയും ആർ.ബി.​െഎയുടെയും കോർപറേറ്റ്​ അനുകൂല നയങ്ങൾ സഹകരണ മേഖലയെ തകർക്കുമെന്ന്​ മുൻ പ്രതിപക്ഷ നേതാവ്​ രമേശ് ചെന്നിത്തല. കേരള കോഓപറേറ്റിവ് എംപ്ലോയീസ് ഫ്രണ്ട് സംസ്ഥാന സമ്മേളനത്തി​െൻറ ഭാഗമായി നടന്ന സഹകരണ സെമിനാർ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.

ഡോ. എം. രാമനുണ്ണി, കരകുളം കൃഷ്ണപിള്ള, ആര്യാടൻ ഷൗക്കത്ത്, അശോകൻ കുറുങ്ങപ്പള്ളി, എ. ദിവാകരൻ, പി.കെ. പ്രദീപ് മേനോൻ, പി.വി. രാജേഷ്, എൻ. സുഭാഷ്കുമാർ, പി.കെ. വിനയകുമാർ, സാബു പി. വാഴയിൽ, ടി.വി. ഉണ്ണികൃഷ്ണൻ, ഇ.ഡി. സാബു, സി.കെ. മുഹമ്മദ് മുസ്തഫ, സി. രമേശ്‌ കുമാർ, സി. ശിവസുന്ദരൻ എന്നിവർ സംസാരിച്ചു.

സംസ്ഥാന പ്രസിഡൻറ്​ ജോഷ്വ മാത്യു പതാക ഉയർത്തി. വനിത സമ്മേളനം രമ്യ ഹരിദാസ് എം.പി ഉദ്ഘാടനം ചെയ്തു. സി. ശ്രീകല അധ്യക്ഷത വഹിച്ചു. കെ.ഐ. കുമാരി, പി. ശോഭ, കെ. രാധ, ഷീജി കെ. നായർ, കെ. ഷൈലജ, ടി. മോളി, ശ്രീജ എസ്. നാഥ്‌ എന്നിവർ സംസാരിച്ചു. സഹകരണ-സുഹൃത്​ സമ്മേളനം കെ.പി.സി.സി സെക്രട്ടറി പി. ഹരിഗോവിന്ദൻ ഉദ്ഘാടനം ചെയ്തു. ഡി.സി.സി പ്രസിഡൻറ്​ എ. തങ്കപ്പൻ മുഖ്യാതിഥിയായി. എം. രാജു അധ്യക്ഷത വഹിച്ചു. കെ. അപ്പു, പി.കെ. ജയകൃഷ്ണൻ, എസ്. രവി, ടി.സി. ലൂക്കോസ്, എം.എൻ. ഗോപാലകൃഷ്ണ പണിക്കർ, മണികണ്ഠൻ, രാജമാണിക്യം എന്നിവർ സംസാരിച്ചു. ഞായറാഴ്​ച രാവിലെ പത്തിന്​ കെ.പി.സി.സി പ്രസിഡൻറ്​ കെ. സുധാകരൻ സമ്മേളനം ഉദ്ഘാടനം ചെയ്യും.

Tags:    
News Summary - Central policy will destroy the co-operative sector -Ramesh Chennithala

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.