തൃശൂർ: തിങ്കളാഴ്ചയും ചൊവ്വാഴ്ചയും കാത്തലിക് സിറിയൻ ബാങ്ക് ജീവനക്കാർ പണിമുട ക്കും. ഇതോടെ തുടർച്ചയായി അഞ്ചുദിവസം ബാങ്കിെൻറ പ്രവർത്തനം സ്തംഭിക്കും.
ഓഫിസ ർമാരുടെ വിരമിക്കൽ പ്രായം 60ൽ നിന്നും 58 ആക്കി ചുരുക്കിയ ഏകപക്ഷീയ ഉത്തരവ് പിൻവലിക്കുക, 2017 ഒക്ടോബർ 31ന് കാലഹരണപ്പെട്ട ഉഭയകക്ഷി വേതന കരാർ പുതുക്കുന്നതിന് അനുമതി നൽകുക, ജീവനക്കാരുടെ അവധി, അലവൻസുകൾ, ലീവ് ഫെയർ കൺെസഷൻ തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ചാണ് ദ്വിദിന പണിമുടക്ക്.
തിങ്കൾ,ചൊവ്വ ദിവസങ്ങളിൽ ഓഫിസർമാരും തിങ്കളാഴ്ച ജീവനക്കാരും പണിമുടക്കും. നടപ്പുവർഷം 197 കോടി രൂപ നഷ്ടം പ്രഖ്യാപിച്ച കാത്തലിക് സിറിയൻ ബാങ്ക് 98 വർഷം പഴക്കമുള്ള കേരളത്തിലെ ആദ്യകാല ബാങ്കുകളിലൊന്നാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.