ശ്രീധരൻ പിള്ളക്കെതിരെ കേസെടുത്തേക്കും

തിരുവനന്തപുരം: കോഴിക്കോട്ട്​​ യുവമോർച്ച യോഗത്തിൽ നടത്തിയ പ്രസംഗത്തി​​​െൻറ പേരിൽ ബി.ജെ.പി സംസ്​ഥാന പ്രസിഡൻറ്​ അഡ്വ. പി.എസ്. ശ്രീധരൻ പിള്ളക്കെതിരെ പൊലീസ്​ കേസെടുത്തേക്കും.

ഇതുസംബന്ധിച്ച്​ ആഭ്യന്തരവകുപ്പ്​ നിയമോപദേശം തേടി​. ശബരിമലയുമായി ബന്ധപ്പെട്ട സുപ്രീംകോടതി വിധിയുടെ പശ്ചാത്തലത്തിൽ സംസ്​ഥാനത്ത്​ കലാപം സൃഷ്​ടിക്കാൻ ശ്രമിച്ചെന്ന കാരണം ചൂണ്ടിക്കാട്ടിയാകും കേസ്​.

സ്വമേധയാ ​േകസെടുക്കുന്നതിനെക്കാൾ ആരെങ്കിലും പരാതി നൽകിയാൽ അതി​​​െൻറ അടിസ്​ഥാനത്തിൽ കേസെടുക്കുന്നതാകും ഉചിതമെന്നാണ്​ പൊലീസ്​ വൃത്തങ്ങൾ നൽകുന്ന വിവരം. പരാതി ലഭിച്ചാൽ ഉടൻ കേസ്​ രജിസ്​റ്റർ ചെയ്യാനാണ്​ സാധ്യത.

Tags:    
News Summary - Case May Registers Against Sreedharan Pillai-Kerala News

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.