വണ്ടിപ്പെരിയാർ (ഇടുക്കി): പൊലീസ് സ്റ്റേഷനിൽ എ.എസ്.ഐ ഉൾപ്പെടെ നാല് പൊലീസുകാർക്കെതിരെ സി.പി.എം ഏരിയ സെക്രട്ടറിയുടെയും ജില്ല സെക്രട്ടറിയേറ്റ് അംഗത്തിെൻറയും നേതൃത്വത്തിൽ വധഭീഷണി. അസഭ്യവർഷം നടത്തിയും കൈയേറ്റത്തിന് മുതിർന്നും നേതാക്കൾ അഴിഞ്ഞാടി.
വാഹന പരിശോധനക്കിടെ ഡി.വൈ.എഫ്.ഐ പ്രവർത്തകെൻറ ബൈക്ക് പിടികൂടിയത് വിട്ടുകൊടുക്കാത്തതിനാണ് കൂട്ടമായെത്തി വെല്ലുവിളിച്ചത്. കോവിഡ് മാനദണ്ഡം പാലിക്കാതെ നിരത്തിലിറക്കുന്ന വാഹനങ്ങൾ പിടികൂടണമെന്ന മുഖ്യമന്ത്രിയുടെ നിർദേശത്തിെൻറ അടിസ്ഥാനത്തിൽ നടന്ന പരിശോധനയിലാണ് ഡി.വൈ.എഫ്.ഐ പ്രവർത്തകേൻറത് ഉൾെപ്പടെ ഇരുപതോളം ഇരുചക്രവാഹനങ്ങൾ പിടികൂടിയത്. മര്യാദക്കിരുന്നില്ലെങ്കിൽ വീട്ടിൽ കയറി വെട്ടുമെന്ന് പറഞ്ഞാണ് എ.എസ്.ഐയെ അടക്കം പേടിപ്പിച്ചത്.
സി.പി.എം പീരുമേട് ഏരിയ സെക്രട്ടറി വിജയാനന്ദ്, ജില്ല സെക്രേട്ടറിയറ്റ് അംഗം ആർ.തിലകൻ എന്നിവരാണ് സ്റ്റേഷനിൽ കയറി വെല്ലുവിളിച്ചതും അട്ടഹസിച്ചതും. തിലകൻ പീരുമേട് ഗ്രാമപഞ്ചായത്ത് മുൻ വൈസ് പ്രസിഡൻറും രണ്ടുതവണ സി.പി.എം ഏരിയ സെക്രട്ടറിയുമായിരുന്നു. നിരവധിപേരുടെ മുന്നിൽ ഭരണകക്ഷിയിലെ ഉന്നതനേതാക്കളുടെ ഭീഷണിയും തെറിവിളിയും ഉണ്ടായിട്ടും പൊലീസുകാർ ഭയന്ന് പ്രതികരിക്കാൻപോലും തയാറായില്ല. എന്നാൽ, പൊലീസുകാരുടെ പരാതിയുണ്ടായിട്ടും ഉന്നത സമ്മർദത്തെതുടർന്ന് ഡ്യൂട്ടി തടസ്സപ്പെടുത്തിയതിന് മാത്രമാണ് കേസ് രജിസ്റ്റർ ചെയ്തത്. വാഹനം കസ്റ്റഡിയിലെടുത്ത് പെറ്റി കേസ് മാത്രമാണ് ചാർജ് ചെയ്തതെന്ന് പൊലീസ് പറഞ്ഞു. എന്നാൽ, നിയമപരമായ നടപടി ആവശ്യപ്പെടുക മാത്രമാണുണ്ടായതെന്നാണ് സി.പി.എം നേതാക്കളുടെ ഭാഷ്യം.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.