ആമ്പല്ലൂര്‍: പൗരത്വ ഭേദഗതി നിയമത്തെ അനുകൂലിച്ച് വരന്തരപ്പിള്ളി പൗണ്ടില്‍ ബി.ജെ.പി സംഘടിപ്പിച്ച ജനജാഗരണ സദസ്സ് ബഹിഷ്കരിച്ച് കടകള്‍ അടച്ചിട്ട 23 വ്യാപാരികള്‍ക്കെതിരെ വരന്തരപ്പിള്ളി പൊലീസ് കേസെടുത്തു. കഴിഞ്ഞ 24നായിരുന്നു ജനജാഗരണ സദസ്സ്. പരിപാടിയില്‍ എതിര്‍പ്പ് പ്രകടിപ്പിച്ചാണ് കടകളടച്ചതെന്ന് പൊലീസ് പറഞ്ഞു. കട ഉടമകളുടെ നടപടി മതസ്പര്‍ദ്ധ ഉണ്ടാക്കുന്നതാണെന്ന് ആരോപിച്ചാണ് പൊലീസ് കേസ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.