യുവതികൾ മർദിച്ച ടാക്സി ൈഡ്രവർ ഷഫീഖിന്‍റെ അറസ്റ്റ് ഹൈകോടതി തടഞ്ഞു

കൊച്ചി: കൊച്ചിയിൽ യാത്രക്കാരായ യുവതികൾ ക്രൂരമായി മർദിച്ച ഉബർ ടാക്സി ൈഡ്രവർ മരട് സ്വദേശി ഷഫീഖിന്‍റെ അറസ്റ്റ് ഹൈകോടതി തടഞ്ഞു. കേസിൽ കോടതി വിശദമായ വാദം കേൾക്കുന്നതു വരെ ഷെഫീഖിനെ അറസ്റ്റ് ചെയ്യരുതെന്നാണ് കോടതി നിർദേശം. ജാമ്യമില്ലാ വകുപ്പുകളിട്ട് പൊലീസ് ചുമത്തിയ എഫ്.ഐ.ആര്‍ റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് ഷെഫീഖ് സമർപ്പിച്ച ഹർജിയിലാണ് ഹൈകോടതിയുടെ നിർദേശം. 

അതേസമയം, പൊലീസ് നടപടിയിൽ പ്രതിഷേധിച്ച് യൂത്ത് കോൺഗ്രസ് പ്രവർത്തക്കർ കൊച്ചി സിറ്റി പൊലീസ് കമീഷണർ ഓഫിസിലേക്ക് മാർച്ച് നടത്തി. ഡ്രൈവറെ ഗുരുതരമായി ആക്രമിച്ച യുവതികൾക്കെതിരെ വധശ്രമത്തിന് കേസെടുക്കണമെന്ന് യൂത്ത്കോൺഗ്രസ് ആവശ്യപ്പെട്ടു.

സ്​ത്രീത്വത്തെ അപമാനിച്ചെന്ന യുവതികളുടെ പരാതിയിൽ ജാമ്യമില്ല വകുപ്പുകൾ ചേർത്താണ് മരട് പൊലീസ്​  ഷെഫീഖിനെതിരെ കേസെടുത്തതെന്നാണ്​ വിവരം. എന്നാൽ, പൊലീസ്​ ഇത്​ സമ്മതിക്കുന്നില്ല. 
 

Tags:    
News Summary - case against uber taxi driver-Kerala News

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.