Posted On
date_range Updated On
date_range സ്വപ്നക്കെതിരെ കേസെടുത്തു; അന്വേഷണത്തിന് പ്രത്യേക സംഘം
പുതുശ്ശേരി (പാലക്കാട്): സ്വപ്ന സുരേഷിനെതിരെ പാലക്കാട് കസബ പൊലീസ് കേസെടുത്തു. ഓൾ ഇന്ത്യ ലോയേഴ്സ് യൂനിയൻ സംസ്ഥാന സെക്രട്ടറി സി.പി. പ്രമോദിന്റെ പരാതിയിലാണിത്. സ്വപ്നയുടെ ആരോപണങ്ങൾ ക്രമസമാധാന നില തകർക്കുന്നെന്നും സംഘർഷങ്ങൾക്ക് വഴിയൊരുക്കുന്നെന്നും കൃത്രിമ രേഖകൾ ചമച്ചാണ് ആരോപണങ്ങളെന്നും പരാതിയിൽ പറയുന്നു.
ക്രമസമാധാന നില ലംഘിക്കാൻ ആളുകളെ പ്രേരിപ്പിക്കാൻ വിധം വ്യാജ ഇലക്ട്രോണിക് രേഖയുണ്ടാക്കി പ്രചരിപ്പിച്ചെന്നും പരാതിയിലുണ്ട്. ഐ.ടി ആക്ട്, ക്രമസമാധാനം തകർക്കൽ, കൃത്രിമരേഖ ചമക്കൽ തുടങ്ങിയ വകുപ്പുകൾ പ്രകാരമാണ് ഡിവൈ.എസ്.പിക്ക് ലഭിച്ച പരാതിയിൽ എഫ്.ഐ.ആർ രജിസ്റ്റർ ചെയ്തത്. ഉത്തരവ് ലഭിച്ചാലുടൻ അന്വേഷണം ആരംഭിക്കുമെന്ന് സി.ഐ അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.