ലോക്ക്​ഡൗൺ ലംഘനം:​ എം.എൽ.എക്കും സി.പി.എം പ്രവർത്തകർക്കുമെതിരെ കേസ്​

മാഹി: ലോക്ക്​ഡൗൺ നിയമം ലംഘിച്ച്​ കൂട്ടംചേർന്നതിന്​ മാഹിയിൽ ഡോ. വി. രാമചന്ദ്ര​ൻ എം.എൽ.എക്കും സി.പി.എം പ്രവർത്തകർക്കുമെതിരെ കേസ്​. കഴിഞ്ഞ ദിവസം മാഹി ബീച്ച്​ റോഡിലാണ്​ സംഭവം.

മാഹിയിലെ സി.പി.എം പിന്തുണയുള്ള സ്വതന്ത്ര എം.എൽ.എയാണ്​ രാമച​ന്ദ്രൻ. ഇദ്ദേഹത്തി​​െൻറ നേതൃത്വത്തിൽ നിരോധന ഉത്തരവ്​ ലംഘിച്ച് ​അവശ്യവസ്​തു വിതരണത്തിന്​ ധാരാളം സി.പി.എം പ്രവർത്തകർ ബീച്ച് റോഡിൽ തടിച്ചുകൂടുകയായിരുന്നുവെന്ന്​ പൊലീസ് പറഞ്ഞു. ഇതിൽ എം.എൽ.എക്കും കണ്ടാലറിയാവുന്ന എ​ട്ടോളം പേർക്കുമെതിരെയാണ്​ കേസെടുത്തത്​. ഐ.പി.സി 269, 188 വകുപ്പുകളും 2005ലെ ദുരന്ത നിവാരണ നിയമം 51 (ബി) വകുപ്പും പകർച്ചവ്യാധി പ്രതിരോധ നിയമത്തിലെ മൂന്നാം വകുപ്പുമാണ്​ ഇവർക്കെതിരെ ചുമത്തിയത്​.

ഡോ. വി. രാമചന്ദ്ര​ൻ എം.എൽ.എ

എന്നാൽ, ബീച്ച്​ റോഡിൽ ഭക്ഷണസാധന വിതരണത്തിന്​ താൻ ഉണ്ടായിരുന്നില്ലെന്ന്​ എം.എൽ.എ ‘മാധ്യ​മം ഓൺലൈനി’നോട്​ പറഞ്ഞു. ചടങ്ങി​​​െൻറ ലളിതമായ ഉദ്​ഘാടനം നേരത്തെ നിർവഹിച്ചിരുന്നു. വിതരണത്തിന്​ ത​​​െൻറ വാഹനം വിട്ടുകൊടുത്തിരുന്നതായും എം.എൽ.എ പറഞ്ഞു.

പുതുച്ചേരി നിയമസഭാംഗങ്ങളായ കോൺഗ്രസിലെ എ. ജോൺ കുമാറിനും ബി.ജെ.പിയിലെ വി. സമിനാഥനുമെതിരെ നിയമലംഘനത്തിന്​ പോണ്ടിച്ചേരി പൊലീസ് കേസെടുത്തിട്ടുണ്ട്​. ലോക്ക്ഡൗൺ ലംഘനത്തിന്​ പുതുച്ചേരിയിൽ ഇതുവരെ 866 കേസുകൾ രജിസ്റ്റർ ചെയ്യുകയും 3,005 വാഹനങ്ങൾ പിടികൂടുകയും ചെയ്തു.

Tags:    
News Summary - Case against mahe mla and CPM activists

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.