ആക്രമണത്തിനിരയായ നടിയുടെ പേര്​ വെളിപ്പെടുത്തി; കെ.സി ജോസഫിനെതിരെ കേസ്​

നെടുമ്പാശ്ശേരി: കൊച്ചിയിൽ ആക്രമിക്കപ്പെട്ട സംഭവവുമായി ബന്ധപ്പെട്ട്​ മുൻ മന്ത്രി കെ.സി ജോസഫിനെതിരെ കേസെടുത്തു. ആക്രമിക്കപ്പെട്ട നടിയുടെ പേര്​ വെളിപ്പെടുത്തിയതിനാലാണ്​ ജോസഫിനെതി​െര കേസെടുത്തത്​. 228 A വകുപ്പ്​ പ്രകാരമാണ്​ കേസ്​ രജിസ്​റ്റർ ചെയ്​തത്​. 

ഫേസ്​ ബുക്ക്​ പോസ്​റ്റിലൂടെയാണ്​ കെ.സി ജോസഫ്​ നടിയുടെ പേര്​ വെളിപ്പെടുത്തിയത്​. കണ്ണൂർ സ്വദേശി അഭിജിത്​ കൃഷ്​ണ മുഖ്യമന്ത്രിക്ക്​ നൽകിയ പരാതിയെ തുടർന്നാണ്​ കേസെടുത്തത്​​.  നേരത്തെ, പി.സി ജോർജിനെതിരെയും നെടുമ്പാശ്ശേരി പൊലീസ്​ കേസെടുത്തിരുന്നു.

Tags:    
News Summary - Case Against KC Joseph - Kerala News

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.