പോക്സോ ഇരയുടെ പേര് വെളിപ്പെടുത്തി; അനിത പുല്ലയിലിനെതിരെ കേസ്​

കൊച്ചി: പുരാവസ്തു സാമ്പത്തിക തട്ടിപ്പ് കേസിൽ അറസ്​റ്റിലായ മോന്‍സണ്‍ മാവുങ്കലിെൻറ സുഹൃത്തും മലയാളി ഫെഡറേഷൻ ഭാരവാഹിയുമായ അനിത പുല്ലയിലിനെതിരെ ക്രൈംബ്രാഞ്ച് കേസെടുത്തു. പോക്‌സോ കേസിലെ ഇരയുടെ പേര് വെളിപ്പെടുത്തിയ സംഭവത്തിലാണ് നടപടി.

ചാനല്‍ ചര്‍ച്ചക്കിടെയാണ്​ അനിത ഇരയുടെ പേര് വെളിപ്പെടുത്തിയത്. ചാനല്‍ അധികൃതരുടെ മൊഴി രേഖപ്പെടുത്തിയ ശേഷമാണ് കേസ് രജിസ്​റ്റര്‍ ചെയ്തത്. വൈകാതെ അനിതയില്‍നിന്ന് അന്വേഷണസംഘം മൊഴി രേഖപ്പെടുത്തും.

പോക്‌സോ കേസില്‍ മോന്‍സണാണ് ഒന്നാം പ്രതി. ഇയാളുടെ മേക്കപ്മാനെ കേസില്‍ നേര​േത്ത അറസ്​റ്റ് ചെയ്തിരുന്നു.

Tags:    
News Summary - case against anitha pullayil

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.