റാന്നി വാളിപ്ലാക്കലിനു സമീപമുണ്ടായ കാറപകടം
Posted On
date_range Updated On
date_range കലുങ്കിൽ കാറിടിച്ചു, സമീപത്തിരുന്ന യുവാക്കൾ രക്ഷപ്പെട്ടത് തലനാരിഴക്ക്; അപകടം പുനലൂർ-മൂവാറ്റുപുഴ സംസ്ഥാന പാതയിൽ
റാന്നി: പുനലൂർ-മൂവാറ്റുപുഴ സംസ്ഥാന പാതയിൽ വാളിപ്ലാക്കലിനു സമീപം കലുങ്കിൽ കാറിടിച്ചു. കലുങ്കിനു സമീപം ഇരുന്ന യുവാക്കൾ തലനാരിഴക്ക് രക്ഷപ്പെട്ടു. ആർക്കും പരിക്കില്ല.
തിങ്കളാഴ്ച രാവിലെ എട്ടു മണിയോടെ ഡോക്ടർ സഞ്ചരിച്ച കാർ കലുങ്കിൽ ഇടിക്കുകയായിരുന്നു. കാറിന്‍റെ മുൻവശം പൂർണമായി തകർന്നു. കലുങ്ക് തകർന്നെങ്കിലും യുവാക്കൾ അപകടത്തിൽപ്പെട്ടില്ല.
അമിതവേഗതയിലായിരുന്നു കാർ. ഡ്രൈവർ ഉറങ്ങിയതാകാം അപകട കാരണമെന്നാണ് പ്രാഥമിക വിവരം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.