representational image 

നെയ്യാറ്റിൻകരയിലും ബാലരാമപുരത്തും കഞ്ചാവ്​ വിൽപന വ്യാപകം

നെ​യ്യാ​റ്റി​ൻ​ക​ര: താ​ലൂ​ക്കി​ന്‍റെ വി​വി​ധ പ്ര​ദേ​ശ​ങ്ങ​ളി​ൽ ല​ഹ​രി​വി​ൽ​പ​ന വ​ർ​ധി​ക്കു​ന്നു. 10 ദി​വ​സ​ത്തി​നി​ടെ നെ​യ്യാ​റ്റി​ൻ​ക​ര, ബാ​ല​രാ​മ​പു​രം പ്ര​ദേ​ശ​ത്തു​നി​ന്ന്​ വി​ൽ​പ​ന​ക്കാ​യി കൊ​ണ്ടു​വ​ന്ന 130 കി​ലോ ക​ഞ്ചാ​വ് എ​ക്സൈ​സ്​ സം​ഘം പി​ടി​കൂ​ടി.

ക​ഞ്ചാ​വും ക​ട​ത്തു​ന്ന വാ​ഹ​ന​വും പി​ടി​കൂ​ടി​യാ​ലും കൂ​ടു​ത​ൽ അ​ന്വേ​ഷ​ണ​ത്തി​ന് ഉ​ദ്യോ​ഗ​സ്ഥ​ർ ശ്ര​മി​ക്കാ​ത്ത​താ​ണ് ക​ഞ്ചാ​വ് വി​ൽ​പ​ന ശ​ക്ത​മാ​കാ​ൻ കാ​ര​ണം. വി​ദ്യാ​ർ​ഥി​ക​ളെ​യും യു​വാ​ക്ക​ളെ​യും കേ​ന്ദ്രീ​ക​രി​ച്ച് ക​ഞ്ചാ​വ് ഉ​ൾ​പ്പെ​ടെ ല​ഹ​രി വ​സ്​​തു​ക്ക​ളു​ടെ ഉ​പ​യോ​ഗം വ​ർ​ധി​ക്കു​ക​യാ​ണ്. പേ​രി​ന് കു​റ​ച്ച് ല​ഹ​രി വ​സ്​​തു​ക്ക​ൾ പി​ടി​കൂ​ടി പ്ര​ഹ​സ​നം കാ​ണി​ക്കു​ക​യാ​ണ് പ​തി​വെ​ന്ന്​ നാ​ട്ടു​കാ​ർ ആ​രോ​പി​ക്കു​ന്നു.

ക​ഞ്ചാ​വ് വി​ൽ​പ​ന വി​വി​ധ സ്​​കൂ​ൾ പ​രി​സ​ര​ങ്ങ​ളി​ൽ വ്യാ​പ​ക​മാ​കു​ന്നു. വി​ദ്യാ​ർ​ഥി​ക​ളെ​യും യു​വാ​ക്ക​ളെ​യും ഉ​പ​യോ​ഗി​ച്ചാ​ണ് ക​ഞ്ചാ​വ് വി​ൽ​പ​ന ന​ട​ത്തു​ന്ന​ത്. മ​ഫ്തി പൊ​ലീ​സി​ന്‍റെ​യും ഷാ​ഡോ പൊ​ലീ​സി​ന്‍റെ​യും നി​രീ​ക്ഷ​ണം ശ​ക്ത​മാ​ക്കി​യാ​ൽ മാ​ത്ര​മേ ല​ഹ​രി സം​ഘ​ങ്ങ​ളെ അ​മ​ർ​ച്ച ചെ​യ്യാ​ൻ സാ​ധി​ക്കൂ​വെ​ന്ന്​ നാ​ട്ടു​കാ​ർ അ​ഭി​പ്രാ​യ​പ്പെ​ടു​ന്നു.

വി​ദ്യാ​ർ​ഥി​ക​ൾ​ക്ക് ബൈ​ക്കു​ക​ളും പ​ണ​വും ന​ൽ​കി​യാ​ണ് സം​ഘ​ത്തി​ലേ​ക്ക് ആ​ളെ ചേ​ർ​ക്കു​ന്ന​ത്.

പ​ക​ൽ സ​മ​യ​ങ്ങ​ളി​ൽ ആ​ൾ സ​ഞ്ചാ​ര​മി​ല്ലാ​ത്ത സ്ഥ​ല​ത്തും രാ​ത്രി​കാ​ല​ങ്ങ​ളി​ൽ ഇ​ട​റോ​ഡു​ക​ളി​ലെ ക​ട​ക​ൾ​ക്ക് മു​ന്നി​ൽ ഇ​രു​ട്ടി​ന്‍റെ മ​റ​വി​ലു​മാ​ണ്​ വി​ൽ​പ​ന. വി​വി​ധ പ്ര​ദേ​ശ​ങ്ങ​ളി​ലെ ലോ​ഡ്ജു​ക​ൾ കേ​ന്ദ്രീ​ക​രി​ച്ചും ല​ഹ​രി വി​ൽ​പ​ന സ​ജീ​വ​മാ​കു​ന്നു.

Tags:    
News Summary - cannabis is widely sold in Neyyatinkara and Balaramapuram

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.