ഷാ​നി​മോ​ൾ ഉ​സ്മാ​ൻ, ദ​ലീ​മ ജോ​ജോ

അ​രൂ​രി​ൽ ക​ള​മൊ​രു​ങ്ങു​ന്നു

അ​രൂ​ർ: തെ​ര​ഞ്ഞെ​ടു​പ്പ്​ പോ​രാ​ട്ട​ത്തി​ന്​​ അ​രൂ​രി​ൽ ക​ള​മൊ​രു​ങ്ങു​ന്നു. സി.​പി.​എം-​കോ​ൺ​ഗ്ര​സ്​ മ​ത്സ​രം ന​ട​ക്കു​ന്ന മ​ണ്ഡ​ല​മാ​ണി​ത്. എ​ൻ.​ഡി.​എ സീ​റ്റ് ബി.​ഡി.​ജെ.​എ​സി​നാ​ണ്.

ഉ​പ​തെ​ര​ഞ്ഞെ​ടു​പ്പി​ൽ വി​ജ​യി​ച്ച കോ​ൺ​ഗ്ര​സ​്​ എം.​എ​ൽ.​എ ഷാ​നി​മോ​ൾ ഉ​സ്മാ​ൻ ത​ന്നെ​യാ​ണ് യു.​ഡി.​എ​ഫ് സ്ഥാ​നാ​ർ​ഥി. നാ​ളു​ക​ൾ​ക്ക് മു​േ​മ്പ പ്ര​ചാ​ര​ണ​വും തു​ട​ങ്ങി. 10 പ​ഞ്ചാ​യ​ത്തു​ക​ളാ​ണ് മ​ണ്ഡ​ല​ത്തി​ലു​ള്ള​ത്. കെ.​പി.​സി.​സി രാ​ഷ്​​ട്രീ​യ​കാ​ര്യ സ​മി​തി അം​ഗ​മാ​യ ഷാ​നി​മോ​ള്‍ കെ.​എ​സ്‌.​യു​വി​ലൂ​ടെ​യാ​ണ്​ പൊ​തു​പ്ര​വ​ര്‍ത്ത​ന​ത്തി​നു തു​ട​ക്കം കു​റി​ച്ച​ത്.

എ.​ഐ.​സി​സി സെ​ക്ര​ട്ട​റി, മ​ഹി​ള കോ​ണ്‍ഗ്ര​സ് സം​സ്ഥാ​ന പ്ര​സി​ഡ​ൻ​റ്​ എ​ന്നീ സ്ഥാ​ന​ങ്ങ​ളും വ​ഹി​ച്ചി​ട്ടു​ണ്ട്. ആ​ല​പ്പു​ഴ ന​ഗ​ര​സ​ഭ​യു​ടെ ആ​ദ്യ വ​നി​ത അ​ധ്യ​ക്ഷ​യാ​ണ്. ആ​ല​പ്പു​ഴ ജി​ല്ല പ​ഞ്ചാ​യ​ത്ത് അം​ഗ​മാ​യും പ്ര​വ​ര്‍ത്തി​ച്ചു. ആ​ല​പ്പു​ഴ എ​സ്.​ഡി കോ​ള​ജ്, തി​രു​വ​ന​ന്ത​പു​രം ല​യോ​ള കോ​ള​ജ്, തി​രു​വ​ന​ന്ത​പു​രം ലോ ​അ​ക്കാ​ദ​മി എ​ന്നി​വി​ട​ങ്ങ​ളി​ലാ​യി​രു​ന്നു വി​ദ്യാ​ഭ്യാ​സം. എ. ​മു​ഹ​മ്മ​ദ് ഉ​സ്മാ​നാ​ണ്​ ഭ​ര്‍ത്താ​വ്.

സി.​പി.​എം നേ​താ​ക്ക​ളി​ൽ പ​ല​രും ക​ണ്ണു​െ​വ​ച്ച അ​രൂ​ർ മ​ണ്ഡ​ലം ജി​ല്ല പ​ഞ്ചാ​യ​ത്ത് വൈ​സ് പ്ര​സി​ഡ​ൻ​റ് ദ​ലീ​മ ജോ​ജോ ഉ​റ​പ്പി​ച്ചി​ട്ടു​ണ്ട്. ഇ​വ​ർ ര​ഹ​സ്യ​പ്ര​ചാ​ര​ണം തു​ട​ങ്ങി​യി​ട്ടു​ണ്ട്. യാ​ദൃ​ച്ഛി​ക​മാ​യാ​ണ് ദ​ലീ​മ രാ​ഷ്​​ട്രീ​യ​ത്തി​ലേ​ക്ക് ക​ട​ന്നു​വ​ന്ന​ത്.

ക​ഴി​ഞ്ഞ ജി​ല്ല പ​ഞ്ചാ​യ​ത്ത്​ തെ​ര​ഞ്ഞെ​ടു​പ്പി​ൽ 2015ലേ​തി​നെ​ക്കാ​ൾ കൂ​ടി​യ ഭൂ​രി​പ​ക്ഷ​ത്തി​ലാ​ണ് ദ​ലീ​മ വീ​ണ്ടും തെ​ര​ഞ്ഞെ​ടു​ക്ക​പ്പെ​ട്ട​ത്. ഇ​താ​ണ് എ​ൽ.​ഡി.​എ​ഫി​െൻറ പ്ര​തീ​ക്ഷ. 2015 മു​ത​ൽ 2017വ​രെ ജി​ല്ല പ​ഞ്ചാ​യ​ത്ത് വൈ​സ് പ്ര​സി​ഡ​ൻ​റാ​യി​രു​ന്നു.

എ​ഴു​പു​ന്ന തെ​ക്ക് ക​രു​മാ​ഞ്ചേ​രി ആ​റാ​ട്ടു​കു​ളം തോ​മ​സ് ജോ​ൺ-​അ​മ്മി​ണി ദ​മ്പ​തി​ക​ളു​ടെ ഇ​ള​യ മ​ക​ളാ​ണ്. 

Tags:    
News Summary - candidates ready aroor ready for fight

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.