അര്‍ബുദ ചികിത്സയില്‍ വന്‍ മുന്നേറ്റം

കോഴിക്കോട്: അര്‍ബുദമെന്ന് കരുതി പ്രതീക്ഷ കൈവിടാന്‍ വരട്ടെ. രോഗം ബാധിച്ച് മരിക്കുന്നവരുടെ എണ്ണം നാലിലൊന്ന് കുറഞ്ഞെന്ന് പഠനറിപ്പോര്‍ട്ട്. ശ്വാസകോശാര്‍ബുദം, സ്തനാര്‍ബുദം, പ്രോസ്റ്റേറ്റ് അര്‍ബുദം എന്നിവയിലാണ് മരണനിരക്ക് കുറഞ്ഞത്. അമേരിക്കയിലാണ്  മരണനിരക്കില്‍ 25 ശതമാനം കുറവുണ്ടായത്. 1991നും 2014നുമിടയിലെ കണക്കുപ്രകാരമാണിത്. നേരത്തേ കണ്ടത്തെി ചികിത്സിക്കുകയെന്ന ലക്ഷ്യമാണ് അമേരിക്കയില്‍ മരണനിരക്ക് കുറയാന്‍ കാരണമെന്നും പഠനങ്ങള്‍ ചൂണ്ടിക്കാട്ടുന്നു.

 ഇന്ത്യയിലേക്കുവന്നാല്‍ വായിലെ അര്‍ബുദമാണ് കൂടുതല്‍. ആഗോളതലത്തില്‍ റിപ്പോര്‍ട്ട് ചെയ്ത വായിലെ അര്‍ബുദത്തിന്‍െറ 86 ശതമാനവും നമ്മുടെ രാജ്യത്താണ്. 2020 കടക്കുമ്പോള്‍ 70 ശതമാനം അര്‍ബുദങ്ങളും വികസ്വര-അവികസിത രാജ്യങ്ങളിലായിരിക്കുമെന്നും റിപ്പോര്‍ട്ടുണ്ട്.
വദനാര്‍ബുദം, ഗര്‍ഭാശയഗളാര്‍ബുദം, സ്തനാര്‍ബുദം എന്നിവയാണ് ഇന്ത്യയില്‍ കൂടുതല്‍ കാണുന്നത്. എളുപ്പം കണ്ടത്തൊനും ചികിത്സിക്കാനും കഴിയുന്നവയാണിവ. നിര്‍ഭാഗ്യവശാല്‍ ഗുരുതരാവസ്ഥയിലാണ് ചികിത്സ തേടി ഇന്ത്യക്കാര്‍ ഡോക്ടറുടെ അടുത്തത്തെുന്നത്.

സ്വനപേടകത്തിലെ അര്‍ബുദം, തൊണ്ട, മൂക്ക് എന്നിവിടങ്ങളില്‍ ബാധിക്കുന്ന അര്‍ബുദം എന്നിവയാണ് വദനാര്‍ബുദത്തില്‍പെടുന്നത്. പുകയില ഉപയോഗവും മദ്യപാനവുമാണ് വായിലെ അര്‍ബുദത്തിന് പ്രധാന കാരണം. 15നും 50 വയസ്സിനുമിടയിലുള്ള 57 ശതമാനം പുരുഷന്മാരും 11 ശതമാനം സ്ത്രീകളും മുറുക്ക്, പാന്‍മസാല എന്നിവ ഉപയോഗിക്കുന്നവരാണെന്നാണ് പഠനം. ഇന്ത്യന്‍ സ്ത്രീകളില്‍ കാണപ്പെടുന്ന കാന്‍സറുകളില്‍ രണ്ടാം സ്ഥാനത്തുനില്‍ക്കുന്നതാണ് ഗര്‍ഭാശയഗളാര്‍ബുദം. വിദേശങ്ങളില്‍ മുന്‍കൂട്ടി ചികിത്സ നടത്തി രോഗസാധ്യത 70 ശതമാനം കുറച്ചുവെന്ന് പഠനങ്ങള്‍ പറയുന്നു. 16 വയസ്സിനുമുമ്പ് ലൈംഗികബന്ധം തുടങ്ങിയവര്‍, ഒന്നിലധികം പങ്കാളികള്‍ ഉള്ളവര്‍, ലൈംഗികശുചിത്വം സൂക്ഷിക്കാത്തവര്‍, തുടരെയുള്ള ഗര്‍ഭധാരണങ്ങളും അടുപ്പിച്ച പ്രസവങ്ങളും നടന്നവര്‍ എന്നിവര്‍ക്ക് ഗര്‍ഭാശയഗളാര്‍ബുദം വരാന്‍ സാധ്യത കൂടുതലാണ്.

രക്തം കലര്‍ന്ന വെള്ളപോക്ക്, ക്രമം തെറ്റിയ ആര്‍ത്തവം, ആര്‍ത്തവ വിരാമത്തിനു ശേഷമുള്ള വെള്ളപോക്ക്, രക്തസ്രാവം എന്നിവ ലക്ഷണങ്ങളാണ്. എന്നാല്‍, കോശങ്ങളില്‍ അര്‍ബുദത്തിനു മുമ്പുണ്ടാകുന്ന വ്യതിയാനങ്ങള്‍ കണ്ടത്തെി രോഗം വരുന്നത് തടയാനാകുമെന്നതാണ് ഇതിന്‍െറ പ്രത്യേകത. കൃത്യമായ പരിശോധന നടത്തി രോഗം നേരത്തേ അറിഞ്ഞാല്‍ മരുന്നുണ്ട്.

Tags:    
News Summary - cancer

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.